നെടുംകുന്നത്ത് ഇന്ന് വികസനസദസ്
1596571
Friday, October 3, 2025 7:30 AM IST
നെടുംകുന്നം: പഞ്ചായത്തില്‍ വികസനസദസ് ഇന്നു നടക്കും. രാവിലെ 11ന് ഗീതാഞ്ജലി ഓഡിറ്റോറിയത്തില്‍ ചീഫ് വിപ്പ് ഡോ.എന്‍. ജയരാജ് വികസന സദസ് ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേംസാഗര്‍ അധ്യക്ഷത വഹിക്കും. വാഴൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുകേഷ് കെ. മണി മുഖ്യപ്രഭാഷണം നടത്തും.
സംസ്ഥാന സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ ശുചിത്വ മിഷന് പ്രോഗ്രാം ഓഫീസര്‍ നോബിള്‍ സേവ്യര്‍ ജോസും പ്ഞ്ചായത്തിന്റെ വികസനനേട്ടങ്ങള്‍ സെക്രട്ടറി സി. ഷിജുകുമാറും അവതരിപ്പിക്കും. തുടര്‍ന്ന് ഭാവി വികസനത്തെപ്പറ്റി തുറന്ന ചര്‍ച്ച നടക്കും.
ബ്ലോക്ക് പഞ്ചായത്ത് അംഗം ലത ഉണ്ണിക്കൃഷ്ണന്, പഞ്ചായത്ത് അംഗങ്ങളായ കെ.എന്‍. ശശീന്ദ്രന്, പ്രിയ ശ്രീരാജ്, ലാമിയ എലിസബത്ത് ജോസഫ്, ജോ ജോസഫ്, അസിസ്റ്റന്റ് സെക്രട്ടറി എല്‍.ജെ. അലോഷ്യസ് എന്നിവര്‍ പങ്കെടുക്കും.