ബൈക്കില്‍ കാറിടിച്ച് ബൈക്ക് യാത്രികന് പരിക്ക്
1596858
Saturday, October 4, 2025 7:31 AM IST
നാലുകോടി: ബൈക്ക് റോഡരികി ൽ നിര്‍ത്തി ഫോണില്‍ സംസാരിക്കുന്നതിനിടെ പിന്നിലൂടെ വന്ന കാറിടിച്ച് മധ്യവയസ്കന് പരിക്ക്.
നാലുകോടി മിൽമ കളക്ഷൻ സെന്ററിനു മുന്നിൽ ഇന്നലെ വൈകുന്നേരം 4.30നാണ് സംഭവം. കൊടിനാട്ടുംകുന്ന് സ്വദേശി ഗോപാലകൃഷ്ണ (65) നാണ് പരിക്കേറ്റത്. ഇയാള്‍ക്ക് നാലുകോടിയിലുള്ള സ്വകാര്യ ആശുപത്രിയില്‍ചികിത്സ നല്കി വിട്ടയച്ചു.