വഴിയില്‍ കിടന്നു കിട്ടിയ പഴ്സും പണവും ഉടമയ്ക്കു മടക്കി നല്കി ഹരിതകര്‍മ സേനാംഗങ്ങൾ
1596846
Saturday, October 4, 2025 7:17 AM IST
കടുത്തുരുത്തി: വീടുകളില്‍നിന്നു പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിക്കാന്‍ നടക്കുന്നതിനിടെ വഴിയില്‍ കിടന്നു കിട്ടിയ പഴ്സും പണവും ഉടമയ്ക്കു മടക്കി നല്കി ഹരിതകര്‍മ സേനാംഗങ്ങളുടെ പത്തരമാറ്റ് സത്യസന്ധത. കല്ലറ പഞ്ചായത്തിലെ രണ്ടാം വാര്‍ഡിലെ ഹരിതകര്‍മ സേനാംഗങ്ങളായ അംബിക വിജയനും വിജി ബാബുവുമാണ് സത്യസന്ധതയിലൂടെ ഏവരുടെയും പ്രശംസ പിടിച്ചു പറ്റിയത്.
വീടുകളില്‍നിന്നു പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിക്കുന്നതിനായി പോകുന്നതിനിടെയാണ് വഴിയില്‍ കിടന്നു ഇവര്‍ക്ക് പേഴ്സും 7,620 രൂപയും ലഭിച്ചത്. കളമ്പുകാട്ട് വീട്ടില്‍ കല്യാണിയമ്മയുടെ മകന് അനീഷിന്റേതാണ് പണമടങ്ങിയ പഴ്സ് എന്നു മനസിലാക്കിയതോടെ ഇരുവരും അനീഷിന് പഴ്സ് കൈമാറുകയായിരുന്നു.
കുറഞ്ഞ വേതനത്തില്‍ ജോലി ചെയ്യുന്നവരാണെങ്കിലും ഇരുവരുടെയും സത്യസന്ധതയെ അഭിനന്ദിക്കുന്നതായി പഞ്ചായത്ത് പ്രസിഡന്റ് ജോണി തോട്ടുങ്കല്‍ പറഞ്ഞു.