വൈദ്യുതിബിൽ: കെഎസ്ഇബി ഉത്തരവ് അംഗീകരിക്കില്ലെന്ന്
1596843
Saturday, October 4, 2025 7:17 AM IST
കോട്ടയം: ആയിരം രൂപയിൽ കൂടുതലുള്ള വൈദ്യുതി ബിൽ ഇനിമുതൽ കാഷ് കൗണ്ടറുകളിലൂടെ അടയ്ക്കാൻ സാധിക്കുകയില്ലെന്ന കെഎസ്ഇബി ഉത്തരവ് അംഗീകരിക്കില്ലെന്ന് ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് . കെഇഇസി ഐൻടിയുസി കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡിസിസി ഓഡിറ്റോറിയത്തിൽ നടന്ന എം.എസ്. റാവുത്തർ അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കെപിസിസി സെക്രട്ടറി കുഞ്ഞ് ഇല്ലംപള്ളി, തോമസ് കല്ലാടൻ, സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് സിബിക്കുട്ടി ഫ്രാൻസിസ്, ജനറൽ സെക്രട്ടറി ഷെമിം നാട്യമംഗലം, അനിൽ, സംസ്ഥാന ഭാരവാഹികളായ രാജേഷ് ബി. നായർ, ഗിരീഷ് അയ്മനം, ജില്ലാ ഭാരവാഹികളായ നിസാറുദീൻ, അജേഷ് കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.