കാരിസ്ഭവൻ കൺവൻഷൻ തുടങ്ങി
1596561
Friday, October 3, 2025 7:16 AM IST
അതിരമ്പുഴ: കാരിസ്ഭവൻ വാർഷിക ബൈബിൾ കൺവൻഷൻ തുടങ്ങി. വിജയപുരം രൂപത സഹായമെത്രാൻ ഡോ. ജസ്റ്റിൻ മഠത്തിപ്പറമ്പിൽ ഉദ്ഘാടനം ചെയ്തു. ബ്രദർ ജോൺ പോൾ, താബോർ ധ്യാനകേന്ദ്രം ഡയറക്ടർ ഫാ. ജോർജ് പള്ളിക്കുന്നേൽ, സിസ്റ്റർ ലിസ്യുസ് സിഎംസി, ബ്രദർ തോമസ് കുമളി തുടങ്ങിയവർ വചനസന്ദേശം നൽകി.
മൂന്നാം ദിവസമായ ഇന്ന് കാരിസ്ഭവൻ ഡയറക്ടർ ഫാ. ബിജിൽ ചക്യാത്ത്, ഫാ. ഫ്രാൻസിസ് കര്‍ത്താനം വിസി എന്നിവർ വചന സന്ദേശം നൽകി സൗഖ്യാരാധന നടത്തും. കൺവൻഷൻ ഞായറാഴ്ച സമാപിക്കും.