ആരോഗ്യഇൻഷ്വറൻസ് പരിരക്ഷ ഉറപ്പുവരുത്തണം
1596851
Saturday, October 4, 2025 7:17 AM IST
കോട്ടയം: സംസ്ഥാനത്തെ എല്ലാ വ്യക്തികള്‍ക്കും കുടുംബങ്ങള്‍ക്കും ആരോഗ്യ ഇന്‍ഷ്വറന്‍സ് പരിരക്ഷ ഉറപ്പുവരുത്തണമെന്ന് കെടിയുസി-എം സംസ്ഥാന പ്രസിഡന്റ് ജോസ് പുത്തന്‍കാലാ. കെടിയുസി-എം സംസ്ഥാന സമിതിയോഗവും ജോസ് പുത്തേട്ട് അനുസ്മരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു ജോസ് പുത്തന്‍കാല.
കെടിയുസി എം ജില്ലാ കണ്‍വന്‍ഷനുകള്‍ നവംബറില്‍ പൂര്‍ത്തിയാക്കും. കണ്‍വന്‍ഷനുകളില്‍ മെംബര്ഷപ്പുകള് വിതരണംചെയ്യും. ഫെബ്രുവരിയില്‍ കോട്ടയത്ത് സംസ്ഥാന സമ്മേളനവും നടത്തും. പൗലോസ് കടമ്പംകുഴി അധ്യക്ഷത വഹിച്ചു.
ജനറല്‍ സെക്രട്ടറി സണ്ണിക്കുട്ടി അഴകംപ്രായില്‍, ജോസുകുട്ടി പൂവേലില്‍, ഗൗതം എം. നായര്‍, സൈമണ്‍ പരപ്പനാട്ട്, ആര്. സുരേഷ്, ഷിബു കാരമുള്ളില്‍, മാത്യു പൊന്‍വേലില്‍, ആന്റപ്പന് ചങ്ങനാശേരി, റെജി പോത്തന്, ചീനിക്കുഴി രാധാകൃഷ്ണന് തുടങ്ങിയവര്‍ പ്രസംഗിച്ചു.