യാത്രാബോട്ട് ഹൗസ്ബോട്ടിൽ ഇടിച്ചു
1596551
Friday, October 3, 2025 6:59 AM IST
കുമരകം: ജലഗതാഗത വകുപ്പിന്റെ യാത്രാബോട്ട് നിയന്ത്രണം വിട്ട് ഹൗസ്ബോട്ടിൽ ഇടിച്ചു. പോള തിങ്ങിനിറഞ്ഞ കായലിലൂടെ യാത്രചെയ്തപ്പോൾ പ്രാൊപ്പല്ലറിൽ പോളയും പ്ലാസ്റ്റിക്കും ഉടക്കിയതാണ് ബോട്ട് നിയന്ത്രണം വിടാൻ കാരണം.
കുമരകം ബോട്ടുജെട്ടി തോട്ടിൽ ഇന്നലെ വൈകുന്നേരം 3.40നായിരുന്നു സംഭവം. സർവീസ് കഴിഞ്ഞു ജെട്ടി തോട്ടരികിൽ ബന്ധിച്ചിരുന്ന സെന്റ് ക്രിസ്പിൻ എന്ന ഹൗസ്ബോട്ടിലാണ് മുഹമ്മയിൽനിന്നെത്തിയ സർക്കാർ ബോട്ട് ഇടിച്ചുകയറിയത്.