കരിന്പനക്കുളം പള്ളിയിൽ സമർപ്പിത സംഗമം
1596590
Friday, October 3, 2025 11:28 PM IST
കരിമ്പനക്കുളം: തിരുഹൃദയ പള്ളിയുടെ ശതാബ്ദിയോടനുബന്ധിച്ച് സമർപ്പിതസംഗമം നടത്തി. കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ ഉദ്ഘാടനം ചെയ്തു. വികാരി ഫാ. ജയിംസ് കുന്നിൽ അധ്യക്ഷത വഹിച്ചു. മുൻ വികാരി ഫാ. ജേക്കബ് വാരിക്കാട്ട് മുഖ്യപ്രഭാഷണം നടത്തി. വിശുദ്ധ കുർബാനയ്ക്ക് കപ്പൂച്ചിൻ കോട്ടയം സെന്റ് ജോസഫ് പ്രൊവിൻസ് പ്രൊവിൻഷ്യൽ ഫാ. ജോർജ് ആന്റണി ആശാരിശേരിൽ മുഖ്യകാർമികത്വം വഹിച്ചു. ഫാ. ജോൺ വി. തടത്തിൽ വചനസന്ദേശം നൽകി.
ചടങ്ങിൽ ഇടവകാംഗങ്ങളായ വൈദികരെയും സന്യസ്തരെയും മുൻ കൈക്കാരന്മാരെയും ആദരിച്ചു. കൈക്കാരന്മാരായ ജയ്മോൻ ജോസഫ് ചേക്കായിൽ, ബിജു ആന്റണി മാതിരംപള്ളിൽ, ജോസഫ് ഇട്ടിച്ചെറിയ വെള്ളപ്ലാമുറിയിൽ, ജൂബിലി കൺവീനർ ബോബി ജേക്കബ് കോട്ടയിൽ എന്നിവർ നേതൃത്വം നൽകി.
നവംബർ 23ന് ജുബിലി ആഘോഷങ്ങളുടെ സമാപനം കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യും.