നാടാകെ ഗാന്ധിജയന്തി ആചരണം
1596559
Friday, October 3, 2025 7:16 AM IST
നീണ്ടൂർ: കോൺഗ്രസ് നീണ്ടൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മഹാത്മാഗാന്ധിയുടെ 157-ാം ജന്മദിനത്തിൽ ഗാന്ധിപ്രതിമയിൽ പുഷ്പാർച്ചന നടത്തി. മണ്ഡലം പ്രസിഡന്റ് സിനു ജോണിന്റെ അധ്യക്ഷതയിൽ മുൻ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. ശിവശങ്കരൻ, ജേക്കബ് പറയൻകാല, സവിത ജോമോൻ, ഏബ്രഹാം ചാത്തമ്പടത്തിൽ, ഷാജി താന്നിപ്പറമ്പിൽ, ജോമോൻ പ്ലാൻപറമ്പിൽ, ജോൺ പെരുമപാടം , വിജയന്ദ്രൻ, ശ്രീജിത്ത് കുറ്റിപറിച്ചേൽ എന്നിവർ പ്രസംഗിച്ചു.
മണര്‍കാട്: ഗാന്ധിജയന്തി ദിനത്തില്‍ കോണ്‍ഗ്രസ് മണര്‍കാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ മണര്‍കാട് കവലയില്‍ പുഷ്പാര്‍ച്ചനയും യോഗവും നടത്തി. പ്രസിഡന്റ് ബിനു പാതയില്‍ അധ്യക്ഷത വഹിച്ചു. ഡിസിസി ജനറല്‍ സെക്രട്ടറി ബാബു കെ. കോര ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം ജിജി മണര്‍കാട്, ഷാന്‍ ടി. ജോണ്‍, ജോജി സി. ജോണ്‍, ടി.പി. തോമസ്, രാജന് തച്ചിലോത്ത്, ബേബി വല്യുഴം എന്നിവര്‍ പ്രസംഗിച്ചു.
കോട്ടയം: ഗാന്ധിജയന്തി ദിനത്തില്‍ ആര്‍ജെഡി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ അനുസ്മരണ സമ്മേളനവും പുഷ്പാര്‍ച്ചനയും നടത്തി. ആര്‍ജെഡി ജില്ലാ പ്രസിഡന്റ് സണ്ണി തോമസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റിയംഗം അഡ്വ. ബെന്നി കുര്യന്, ജോണ്‍ മാത്യു മൂലയില്‍, എ.വി. ജോര്‍ജുകുട്ടി, ബെന്നി സി. ചീരഞ്ചിറ, ജോസി ജയിംസ്, വി.കെ. സജികുമാര്‍, കെ.ആര്. മനോജ്കുമാര്‍, ബെന്നി വര്‍ഗീസ്, ഏബ്രഹാം പി. തോമസ്, പ്രിന്‍സ് തോട്ടത്തില്‍, റിജോ പാദുവ, തങ്കച്ചന് ജോസഫ്, കെ.എസ്. ബെന്നി, പ്രിയന് ആന്റണി, എന്‍. അപ്പുക്കുട്ടന്, ഇ.ടി. കുര്യന് എന്നിവര്‍ പ്രസംഗിച്ചു.
നട്ടാശേരി: വിഷരഹിത ഭക്ഷണം ഉറപ്പാക്കുന്നതിനും ഗാന്ധിയന്‍ കൃഷിരീതികള്‍ അവലംബിച്ച് കൃഷി മെച്ചപ്പെടുത്തുന്നതിനും കര്‍ഷകരെ പരിശീലിപ്പിക്കുമെന്നു ഗാന്ധി സ്മാരക ഗ്രാമസേവാ കേന്ദ്രം പ്രസിഡന്റ് എം. കുര്യന്. ഗാന്ധി ജയന്തി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇതിനായി എല്ലാ ഗ്രാമങ്ങളിലും കര്‍ഷകര്‍ക്ക് പരിശീലനം നല്‍കും. ഗാന്ധി സ്മാരക കേന്ദ്രം സെക്രട്ടറി എം. അരവിന്ദാക്ഷന് നായര്‍ അധ്യക്ഷത വഹിച്ചു. നഗരസഭാംഗം സാബു മാത്യു, ടി.എസ്. സലിം, ടി.എന്‍. പ്രഭാകരന് നായര്‍, കെ.ജി. സതീശന്, എം.കെ. പത്മകുമാരി, ജെസി ജോര്‍ജ്, അഞ്ജു അനീഷ് എന്നിവര്‍ പ്രസംഗിച്ചു.
അതിരമ്പുഴ: അലോഷ്യൻ അലുമ്നി 1979ന്റെ നേതൃത്വത്തിൽ ഗാന്ധിജയന്തി ദിനാചരണം നടത്തി. സെന്റ് അലോഷ്യസ് ഹയർ സെക്കൻഡറി സ്കൂളിലെ ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന അലോഷ്യൻ അലുമ്നി 1979 പ്രസിഡന്റ് ജയിംസ് കുര്യൻ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി രാജു കുടിലിൽ, ട്രഷറർ തോമസ് ഫിലിപ്പ്, ഷാജു കെ.എ. കരിവേലിൽ, ജിമ്മി ജോർജ് പുത്തൻപുര, റോയി കല്ലുങ്കൽ, പി.എൻ. വിശ്വംഭരൻ തുടങ്ങിയവർ പ്രസംഗിച്ചു.
അതിരമ്പുഴ: അതിരമ്പുഴ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മഹാത്മാഗാന്ധിയുടെ ജന്മദിനം ആചരിച്ചു. മണ്ഡലം പ്രസിഡന്റ് ജൂബി ഐക്കരക്കുഴി അധ്യക്ഷത വച്ച യോഗം ബ്ലോക്ക് പ്രസിഡന്റ് ജോറാോയി പൊന്നാറ്റിൽ ഉദ്ഘാടനം ചെയ്തു.
ഭാരവാഹികളായ ബിജു വലിയമല, ടോമി മണ്ഡപത്തിൽ, ജോസഫ് എട്ടുകാട്ട്, ഹരിപ്രകാശ് മാന്നാനം, ബിജു നാരായണൻ, റോയി കല്ലുങ്കൽ, ജോജോ പുന്നക്കാപ്പള്ളി, ഷാജു ഉദിച്ചമുകളേൽ, ശങ്കരനാരായണൻ നായർ, റെയ്ച്ചൽ വർഗീസ്, സൗമ്യ വാസുദേവൻ, ബിജു കണമറ്റം, ബേബി പാറപ്പുറം, മാത്യു വേങ്ങത്തടം, ബാബു ഒതളമറ്റം തുടങ്ങിയവർ പ്രസംഗിച്ചു.