മാമ്മൂട്- വെങ്കോട്ട റോഡ് ടാറിംഗ് ജോലികള്‍ക്കു തുടക്കമായി
1596853
Saturday, October 4, 2025 7:31 AM IST
ചങ്ങനാശേരി: മാമ്മൂട്- വെങ്കോട്ട റോഡ് ബിഎം ആൻഡ് ബിസി നിലവാരത്തിൽ പുനര്‍നിര്‍മിക്കുന്നതിന്റെ ഉദ്ഘാടനം ജോബ് മൈക്കിള്‍ എംഎല്‍എ നിര്‍വഹിച്ചു. മാടപ്പള്ളി പഞ്ചായത്തിലെ മാമ്മൂട്-വെങ്കോട്ട റോഡ് ദീര്‍ഘനാളുകളായി തകര്‍ന്ന് യാത്ര ദുരിതമായിരുന്നു. രണ്ടരക്കോടി രൂപ മുടക്കിയാണ് റോഡ് ബിഎംബിസിയിലേക്ക് ഉയര്‍ത്തുന്നത്.
വാട്ടര്‍ അഥോറിറ്റിയുടെ പൈപ്പുകള്‍ സ്ഥാപിച്ച് പേപ്പര്‍ വര്‍ക്കുകള്‍ ക്ലിയര്‍ ചെയ്തു റോഡ് പിഡബ്ല്യുഡിക്ക് കൈമാറിയതിനെത്തുടർന്നാണ് ടാറിംഗ് ജോലികള്‍ നടത്തുന്നത്.
മാടപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് മണിയമ്മ രാജപ്പന് അധ്യക്ഷത വഹിച്ച യോഗത്തില്‍ പഞ്ചായത്തംഗങ്ങളായ ബാബു പാറയില്‍, സുജാത സാബു, ആന്‍സി, ബിനോയ് മുക്കാടന്‍, ബിജു, ബിനു, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍, പ്രദേശവാസികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
രണ്ടരക്കിലോമീറ്റര്‍ റോഡിന് രണ്ടരക്കോടി
2.5 കിലോമീറ്റര്‍ ദൂരമുള്ള റോഡ് രണ്ടരക്കോടി രൂപ മുടക്കിയാണ് നവീകരിക്കുന്നത്. റോഡ് സുരക്ഷാ സംവിധാനങ്ങളും ദിശാ സൂചികകളും മറ്റു അനുബന്ധ സംവിധാനങ്ങളും ഒരുക്കും.
ജോബ് മൈക്കിള്‍ എംഎല്‍എ