മലയോര മേഖലയില്‍ സമഗ്ര വിവരശേഖരണത്തിന് നിര്‍ദേശം നല്കി ജോസ് കെ. മാണി
Friday, August 22, 2025 2:15 AM IST
കോട്ടയം: മനുഷ്യ വന്യജീവി സംഘര്‍ഷം ലഘൂകരിക്കുന്നതിനു സര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന സമീപന രേഖയിലേക്കുള്ള പാര്‍ട്ടി നിര്‍ദേശങ്ങള്‍ സംബന്ധിച്ച സമഗ്ര വിവരശേഖരണം കേരളത്തിലെ മലയാോര മേഖലയില്‍ ഉടനീളം നടത്താന്‍ കേരള കോണ്‍ഗ്രസ് -എം ചെയര്മാന് ജോസ് കെ. മാണി എംപി പാര്‍ട്ടി ഘടകങ്ങള്‍ക്ക് നിര്‍ദേശം നല്കി.
വനാതിര്‍ത്തി പങ്കിടുന്ന ജനവാസ മേഖലകളില്‍ താമസിക്കുന്നവരെ നേരില്‍കണ്ട് പ്രായോഗിക പരിഹാര മാര്‍ഗങ്ങളെക്കുറിച്ചുള്ള അഭിപ്രായങ്ങള്‍ ശേഖരിക്കണമെന്ന നിര്‍ദേശമാണ് നല്‍കിയിരിക്കുന്നത്.പാര്‍ട്ടി സംസ്ഥാന കമ്മിറ്റി അംഗങ്ങളും ജില്ലാ പ്രസിഡന്റുമാരും കീഴ്ഘടകങ്ങളെ മുഴുവന്‍ കോര്‍ത്തിണക്കി ഈ പ്രവര്‍ത്തനത്തിനു നേതൃത്വം നല്‍കണം.
വജനങ്ങളുടെ സ്വത്തിനും ജീവനും സംരക്ഷണം ഉറപ്പാക്കുന്ന കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയും പാടില്ലെന്ന പാര്‍ട്ടി നിലപാട് മലയോര മേഖലയില്‍ വിശദീകരിക്കുവാനും പാര്‍ട്ടി ഘടകങ്ങള്‍ക്ക് ജോസ് കെ. മാണി എംപി നിര്‍ദേശം നല്‍കിയിട്ടുണ്ട്.