ആരോപണമല്ല, തെളിവുകളാണ് പുറത്തുവന്നത്: എം.വി. ഗോവിന്ദൻ
Saturday, August 23, 2025 1:11 AM IST
കൊച്ചി: രാഹുൽ മാങ്കൂട്ടത്തിലിനെതിരേ ആരോപണങ്ങളല്ല, വ്യക്തമായ തെളിവുകളാണ് പുറത്തുവന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. തെളിവുകൾ സഹിതം കേരളത്തിൽ മറ്റൊരു നേതാവിനെതിരേയും ഇത്രയധികം ആരോപണങ്ങൾ വന്നിട്ടില്ല.
അദ്ദേഹം എംഎൽഎസ്ഥാനം രാജിവയ്ക്കണമെന്നുള്ളത് പൊതു ആവശ്യമാണ്. പരാതികളെക്കുറിച്ച് പ്രതിപക്ഷനേതാവിനു നേരത്തേ അറിവുണ്ടായിട്ടും രാഹുലിനു സ്ഥാനമാനങ്ങൾ നൽകിക്കൊണ്ടിരുന്നു. പിതൃതുല്യനായി കാണുന്ന പ്രതിപക്ഷനേതാവിനെ വിഷയം അറിയിച്ചെങ്കിലും കാര്യമായ നടപടിയുണ്ടായില്ലെന്ന് കഴിഞ്ഞദിവസം യുവതി വ്യക്തമാക്കിയിരുന്നു.
ഈ പരാതിക്കുശേഷമാണ് ജനപ്രതിനിധിയാകുന്നതടക്കമുള്ള സ്ഥാനങ്ങൾ രാഹുൽ മാങ്കൂട്ടത്തിലിനു ലഭിക്കുന്നതെന്നത് ഗൗരവമുള്ളതാണെന്നും എം.വി. ഗോവിന്ദൻ മാധ്യമങ്ങളോട് പറഞ്ഞു.