കൊച്ചി വിമാനത്താവളത്തിൽ എയർപോർട്ട് ഹെൽത്ത് ഓർഗനൈസേഷൻ ഉദ്ഘാടനം ഇന്ന്
Saturday, August 23, 2025 1:11 AM IST
നെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ എയർപോർട്ട് ഹെൽത്ത് ഓർഗനൈസേഷൻ ഇന്നു വൈകുന്നേരം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
വിമാനത്താവളത്തിലെത്തുന്ന യാത്രക്കാരുടെ ആരോഗ്യസുരക്ഷ ഉറപ്പാക്കുന്നതിന് വിപുലമായ സൗകര്യങ്ങളാണു സിയാൽ ഒരുക്കിയിരിക്കുന്നത്. 20 കോടി രൂപ ചെലവിലാണു കേന്ദ്രം സജ്ജീകരിച്ചിരിക്കുന്നത്. 32000 ചതുരശ്ര അടി വിസ്തീർണമുള്ള കെട്ടിടമാണ് ഇതിനായി ഒരുക്കിയിരിക്കുന്നത്.
വിദേശ രാജ്യങ്ങളിലും മറ്റും പടർന്നുപിടിക്കുന്ന മഹാമാരികൾ പിടിപെട്ട് എത്തുന്നവരെ കണ്ടെത്തി രോഗം മാറുന്നതുവരെയോ ക്വാറന്റൈൻ കാലം വരെയോ ഐസൊലേഷനിൽ പാർപ്പിക്കുന്നതിനുള്ള സംവിധാനങ്ങളും പുതിയ കെട്ടിടത്തിലുണ്ട്. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കീഴിലായിരിക്കും പ്രവർത്തനം.