കെഎസ്ആർടിസി പെൻഷന് 71.21 കോടികൂടി അനുവദിച്ചു
Wednesday, July 30, 2025 1:41 AM IST
തിരുവനന്തപുരം: കെഎസ്ആർടിസി പെൻഷൻ വിതരണത്തിന് 71.21 കോടി രൂപകൂടി അനുവദിച്ചതായി ധനമന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു. ഈ മാസത്തെ സാന്പത്തിക സഹായത്തിന്റെ ആദ്യ ഗഡു 20 കോടി രൂപ നേരത്തേ അനുവദിച്ചിരുന്നു.
ഈ സർക്കാരിന്റെ കാലത്ത് 6614.21 കോടി രൂപയാണു കെഎസ്ആർടിസിക്കു സർക്കാർ സഹായമായി ലഭിച്ചത്. ഈ സാന്പത്തിക വർഷം ബജറ്റിൽ 900 കോടി രൂപയാണു കോർപറേഷനുള്ള വകയിരുത്തൽ. ഇതിൽ 479.21 കോടി രൂപ ഇതിനകം ലഭ്യമാക്കി.
കഴിഞ്ഞ സാന്പത്തിക വർഷം ബജറ്റിൽ അനുവദിച്ചിരുന്ന 900 കോടി രൂപയ്ക്കുപുറമെ 676 കോടി രൂപ അധികമായി കോർപറേഷന് സർക്കാർ സഹായമായി നൽകിയിരുന്നു. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് 4,963 കോടി രൂപ സഹായമായി അനുവദിച്ചിരുന്നു. ഒന്നും രണ്ടും പിണറായി സർക്കാരുകൾ ആകെ 11,597.21 കോടി കെഎസ്ആർടിസിക്കു സഹായമായി നൽകി.