നിമിഷപ്രിയയുടെ മോചനം: അവകാശവാദത്തിൽ അവ്യക്തത
Wednesday, July 30, 2025 1:41 AM IST
കോഴിക്കോട്: യെമനില്‍ ജയിലില്‍ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കിയെന്ന കാന്തപുരത്തിന്റെ അവകാശവാദത്തിന് ഇനിയും ഔദ്യോഗിക സ്ഥിരീകരണമായില്ല.
നിമിഷപ്രിയയുടെ കേസില്‍ നിര്‍ണായക നീക്കങ്ങള്‍ ഉണ്ടായെന്നും വധശിക്ഷ റദ്ദാക്കിയതായും കാന്തപുരത്തിന്റെ ഓഫീസ് തിങ്കളാഴ്ച രാത്രി അറിയിച്ചിരുന്നു.
പക്ഷെ വധശിക്ഷ ഒഴിവായതായി വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി അറിയിച്ചിട്ടില്ല. അതിനിടെ വധശിക്ഷ ഒഴിവാക്കിയെന്ന പോസ്റ്റ് കാന്തപുരത്തിന്റെ എക്സ് അക്കൗണ്ടില്‍ നിന്ന് പിന്വലിച്ചതിനെച്ചൊല്ലിയും വിവാദം ഉയര്‍ന്നു.
പോസ്റ്റ് പിന്‍വലിച്ചുവെന്ന പ്രചാരണം ശരിയല്ലെന്നും നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയ നടപടിയില്‍ ഉറച്ച് നില്‍ക്കുന്നതായും കാന്തപുരത്തിന്റെ ഓഫീസ് അറിയിച്ചു. എക്സ് പോസ്റ്റ് പിന്‍വലിച്ചത് എന്‍ഐഐ ആണെന്നാണ് സൂചന.