ദുബായ് റോട്ടറി ക്ലബ് ഭാരവാഹികള്‍ ചുമതലേയേറ്റു
Wednesday, July 30, 2025 1:41 AM IST
കൊച്ചി: ഒരു വര്‍ഷം നീളുന്ന ബൃഹത്തായ ജീവകാരുണ്യ ക്ഷേമ പദ്ധതികളുടെ പ്രഖ്യാപനത്തോടെ റോട്ടറി ഇ ക്ലബ് ഓഫ് കേരള ഗ്ലോബല്‍ ഭാരവാഹികളുടെ സ്ഥാനാരോഹരണം ദുബായ് ഐലൻഡിലെ പാര്‍ക്ക് റീജിസ് ഹോട്ടലില്‍ നടന്നു.
ക്ലബിന്റെ പുതിയ പ്രസിഡന്റായി എന്‍. ബിനോജ് സെബാസ്റ്റ്യന്‍ സ്ഥാനമേറ്റു. വിനു ജോര്‍ജ് സെക്രട്ടറിയായും വിനു പീറ്റര്‍ ട്രഷറര്‍ ആയും ചുമതലയേറ്റു.
ചടങ്ങിൽ മുന്‍ പ്രസിഡന്റ് എന്‍. റോയ് കുര്യന് സക്കറിയ അധ്യക്ഷത വഹിച്ചു . ഡോ. സിജി രവീന്ദ്രന്, സെക്രട്ടറി വിനു ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു. ദുബായ് റോട്ടറി ക്ലബിന് ലഭിച്ച അവാര്‍ഡുകള്‍ മുന്‍ പ്രസിഡന്റ് റോയ് കുര്യന് സക്കറിയയുടെ നേതൃത്വത്തില്‍ വിതരണം ചെയ്തു.
സെക്രട്ടറി ബിനോജ് സെബാസ്റ്റ്യന്‍ വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. 2025-26 റോട്ടറി കലണ്ടര്‍, ചടങ്ങില്‍ പ്രകാശനം ചെയ്തു. ഔദ്യോഗിക ചടങ്ങുകള്‍ക്കുശേഷം സീക്ക് വാദ്യ കലാകാരന്മാരുടെ ചെണ്ടമേളവും വിവിധ കലാപരിപാടികളും നടന്നു.