ക​​​ള​​​മ​​​ശേ​​​രി: ബം​​​ഗ​​​ളൂ​​രു-​​എ​​​റ​​​ണാ​​​കു​​​ളം ടൂ​​​റി​​​സ്റ്റ് ബ​​​സി​​​ൽ ക​​ഞ്ചാ​​വു ക​​ട​​ത്തി​​യ ര​​ണ്ടു യു​​വാ​​ക്ക​​ളെ എ​​ക്സൈ​​സ് പി​​ടി​​കൂ​​ടി. മ​​​ണ്ണാ​​​ർ​​​ക്കാ​​​ട് സ്വ​​ദേ​​ശി​​ക​​ളാ​​യ എ​​​ട​​​ത്ത​​​നാ​​​ട്ടു​​​ക​​​ര പൊ​​​ൻ​​​പാ​​​റ വീ​​​ട്ടി​​​ൽ റി​​​സ്‌​​​വാ​​​ൻ, കോ​​​ട്ടോ​​​പ്പാ​​​ടം പു​​​ളി​​​ക്ക​​​ൽ വീ​​​ട്ടി​​​ൽ റി​​​യാ​​​സ് എ​​​ന്നി​​​വ​​​രെ​​​യാ​​​ണ് എ​​​ക്സൈ​​​സ് പി​​​ടി​​​കൂ​​​ടി​​​യ​​​ത്.

5.656 കി​​​ലോ​​​ഗ്രാം ക​​​ഞ്ചാ​​​വ് ഇ​​വ​​രു​​ടെ പ​​ക്ക​​ൽ​​നി​​ന്നു പി​​ടി​​ച്ചെ​​ടു​​ത്തു. ക​​​ള​​​മ​​​ശേ​​​രി അ​​​പ്പോ​​​ളോ ട​​​യേ​​ഴ്സി​​ന് മു​​ന്നി​​ൽവ​​​ച്ചാ​​ണ് ഇ​​വ​​ർ എ​​ക്സൈ​​സി​​ന്‍റെ വ​​ല​​യി​​ൽ കു​​ടു​​ങ്ങി​​യ​​ത്.


എ​​​റ​​​ണാ​​​കു​​​ള​​​ത്തെ സ്കൂ​​​ളു​​കു​​ളും കോ​​ള​​ജു​​ക​​ളും കേ​​ന്ദ്രീ​​​ക​​​രി​​​ച്ചാ​​ണ് ക​​​ഞ്ചാ​​​വ് വി​​​ല്പ​​​ന ന​​​ട​​​ത്തി​​യി​​രു​​ന്ന​​തെ​​ന്ന് പ്ര​​തി​​ക​​ൾ എ​​ക്സൈ​​സ് അ​​ധി​​കൃ​​ത​​രോ​​ട് പ​​റ​​ഞ്ഞു.