ജൽജീവൻ പദ്ധതി; കുഴിയെടുത്ത പത്തായക്കുണ്ട്-പള്ളിപ്പടി റോഡ് തകർന്നു
1578119
Wednesday, July 23, 2025 2:02 AM IST
ആലക്കോട്: ആലക്കോട് പഞ്ചായത്തിലെ പത്തായക്കുണ്ട്-പള്ളിപ്പടി റോഡ് തകർന്നു. ജൽജീവൻ പദ്ധതിയുടെ ഭാഗമായി പൈപ്പിടാൻ റോഡരികിൽ ആഴത്തിൽ കുഴിച്ചതാണ് റോഡ് തകരാൻ കാരണം.
ടാറിംഗിനോട് ചേർന്നാണ് കുഴിയെടുത്തത്. ചിലയിടങ്ങളിൽ റോഡിനു കുറുകെയും കുഴിച്ചിട്ടുണ്ട്. കുഴികൾ പൈപ്പിട്ട് മുടിയെങ്കിലും ശക്തമായ മഴയിൽ കുഴിയെടുത്ത ഭാഗത്തെ മണ്ണൊലിച്ച് പോയതോടെയാണ് റോഡ് തകർന്നത്.
ചിലയിടങ്ങളിൽ റോഡിനോട് ചേർന്ന് വലിയ കുഴികളും രൂപപ്പെട്ടിട്ടുണ്ട്. വീതി കുറഞ്ഞ റോഡിൽ എതിർദിശകളിൽ നിന്നു വരുന്ന വാഹനങ്ങളെ മറികടക്കുമ്പോൾ കുഴികളിൽ താഴ്ന്നു പോകുന്നതും പതിവാണ്. അതിനാൽ, ഓട്ടോ അടക്കമുള്ള ടാക്സി വാഹനങ്ങൾ ഇതുവഴി സർവീസ് നടത്താൻ മടിക്കുകയാണ്.
റോഡ് തകർന്നതോടെ സ്കൂൾ കുട്ടികൾക്കും സ്ത്രീകൾക്കും പ്രായമായവർക്കും ഇതുവഴിയുള്ള യാത്ര ദുരിതമാണ്.