ചെറുപുഷ്പ മിഷൻലീഗ് കണ്ണൂർ റീജണൽ വൈസ് ഡയറക്ടേഴ്സ് സംഗമം നടത്തി
1578134
Wednesday, July 23, 2025 2:02 AM IST
കണ്ണൂർ: കോട്ടയം അതിരൂപത ചെറുപുഷ്പ മിഷൻലീഗ് കണ്ണൂർ റീജണൽ വൈസ് ഡയറക്ടേഴ്സ് സംഗമം നടത്തി. ചെറുപുഷ്പ മിഷൻ ലീഗിന്റെ ഉപമധ്യസ്ഥയായ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാളിനൊരുക്കമായി നടന്ന സംഗമം കണ്ണൂർ ശ്രീപുരത്ത് ബറുമറിയം പാസ്റ്ററൽ സെന്റർ ഡയറക്ടർ ഫാ. ജോയി കട്ടിയാങ്കൽ ഉദ്ഘാടനം ചെയ്തു. റീജണൽ പ്രസിഡന്റ് ബിനീത് വിൽസൻ അധ്യക്ഷത വഹിച്ചു.
കണ്ണൂർ റീജണൽ ഡയറക്ടർ ഫാ. സിബിൻ കൂട്ടക്കല്ലുങ്കൽ, സിസ്റ്റർ എമിൽഡ എസ്വിഎം, സിസ്റ്റർ ജെസ്ലി എന്നിവർ പ്രസംഗിച്ചു.
രാവിലെ 9.30ന് വിശുദ്ധ കുർബാനയോടു കൂടിയാണ് സംഗമം ആരംഭിച്ചത്. സംഗമത്തിൽ ഈ വർഷത്തെ പ്രവർത്തനങ്ങൾ, ഇടവകയിൽ വൈസ് ഡയറക്ടർമാർ പ്രവർത്തിക്കേണ്ട രീതികൾ എന്നിവയെക്കുറിച്ച് ക്ലാസുകളും ചർച്ചകളും നടന്നു. കപ്പൂച്ചിൻ സഭാംഗമായ ഫാ. ക്ലിന്റ് ക്ലാസുകൾക്ക് നേതൃത്വം നൽകി.
റീജണൽ ഭാരവാഹികളായ സിസ്റ്റർ ക്രിസ്റ്റീന, സോനു ചെട്ടിക്കത്തോട്ടത്തിൽ എന്നിവർ നേതൃത്വം നൽകി.