കർക്കടക ഫൈസ്റ്റും ഇലക്കറി പ്രദർശനവും
1578124
Wednesday, July 23, 2025 2:02 AM IST
കാർത്തികപുരം: ഉദയഗിരി പഞ്ചായത്ത് കുടുംബശ്രീ, സിഡിഎസിന്റെ ആഭിമുഖ്യത്തിൽ കർക്കടക ഫൈസ്റ്റും ഇലക്കറി പ്രദർശനവും നടത്തി. പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു.
ആരോഗ്യ രക്ഷയുടെ ഭാഗമായി കർക്കടകക്കഞ്ഞി, ഔഷധക്കഞ്ഞി, ലേഹ്യം തുടങ്ങിയവയുടെ വിപണനവും വിവിധ ഇലക്കറികളുടെ പ്രദർശനവുമാണ് നടത്തിയത്. സിഡിഎസ് ചെയർപേഴ്സൺ സൂര്യപ്രകാശ് അധ്യക്ഷത വഹിച്ചു.
ബിന്ദു ഷാജു, ഷീജ വിനോദ്, എം.സി. ജനാർദനൻ, എം.എൻ. ബിന്ദു, ആന്റണി ഡൊമിനിക്, കെ.സി. സതി, വിജി മണി, വിജയചന്ദ്രൻ, ദീപ വർഗീസ്, ബീന സുരേഷ് എന്നിവർ പ്രസംഗിച്ചു.