വൈസ്മെൻ ക്ലബ് സ്ഥാനാരോഹണം
1578122
Wednesday, July 23, 2025 2:02 AM IST
പയ്യാവൂർ: വൈസ്മെൻ ഇന്റർനാഷണൽ ശ്രീകണ്ഠപുരം ക്ലബിന്റെ 2025-26 വർഷത്തെ ഭാരവാഹികളുടെ സ്ഥാനാരോഹണം ചെങ്ങളായി നെല്ലൻ റസിഡൻസിയിൽ നടന്നു. വൈസ്മെൻ റീജണൽ മുൻ ഡയറക്ടർ കെ.എം. ഷാജി സ്ഥാനാരോഹണ ചടങ്ങ് ഉദ്ഘാടനം ചെയ്തു.
ജോൺസൺ ടി. സഖറിയാസ് അധ്യക്ഷത വഹിച്ചു. പ്രോഗ്രാം ഡയറക്ടർ റെജി നെല്ലൻകുഴിയിൽ ആമുഖപ്രഭാഷണം നടത്തി. വൈസ്മെൻ ഡിസ്ട്രിക്ട് ഗവർണർ ടാജി ടോം സ്ഥാനാരോഹണം നിർവഹിച്ചു. ക്ലബിൽ പുതുതായി ചേർന്ന അംഗങ്ങളെ എൽആർഡി മധു പണിക്കർ സത്യവാചകം ചൊല്ലിക്കൊടുത്ത് സ്വീകരിച്ചു.
ചെങ്ങളായി പഞ്ചായത്ത് പരിധിയിലെ മികച്ച കർഷകൻ കെ.ആർ. പ്രസാദിനെ ചടങ്ങിൽ ആദരിച്ചു. എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയവർക്കുള്ള അക്കാദമിക് എക്സലൻസി അവാർഡുകൾ വൈസ്മെൻ ഡിസ്ട്രിക്ട് ട്രഷറർ സണ്ണി മാനാടിയേൽ വിതരണം ചെയ്തു.
ലേഖാ പണിക്കർ, ജോർജ് പി. അഗസ്റ്റിൻ, മാത്യു വർഗീസ്, യു.കെ. ഭാനു, മെവിൻ വിൻസെന്റ് എന്നിവർ പ്രസംഗിച്ചു. ക്ലബ് അംഗങ്ങൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. ഭാരവാഹികൾ: ജോൺസൺ തുടിയൻപ്ലാക്കൽ-പ്രസിഡന്റ്, ജോർജ് പി. അഗസ്റ്റിൻ-സെക്രട്ടറി, എ.വി. മനീഷ്-ട്രഷറർ.