ഭൂമി രജിസ്ട്രേഷൻ; അമിത ഫീസ് വർധന പിൻവലിക്കണമെന്ന്
1578120
Wednesday, July 23, 2025 2:02 AM IST
ചെറുപുഴ: ഭൂമി രജിസ്ട്രേഷൻ ഫീസിന്റെ അമിത വർധന പിൻവലിക്കണമെന്ന് കേരളാ റിയൽ എസ്റ്റേറ്റ് ഏജൻസീസ് അസോസിയേഷൻ ആവശ്യപ്പെട്ടു. കണ്ണൂരിൽ നടന്ന കേരളാ റിയൽ എസ്റ്റേറ്റ് ഏജൻസീസ് അസോസിയേഷൻ ജില്ലാ കമ്മിറ്റി രൂപീകരണ യോഗമാണ് ആവശ്യം ഉന്നയിച്ചത്.
യോഗം സംസ്ഥാന ജനറൽ സെക്രട്ടറി പി. ജനാർദനൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സിനു അരീക്കൽ അധ്യക്ഷത വഹിച്ചു. കെ.എം. ഗോപി, ടി.എ. ഷിജു, ഡോ. പി.കെ. വേണു, മടപ്പള്ളി മോഹനൻ എന്നിവർ പ്രസംഗിച്ചു. യോഗത്തിൽ ജില്ലാ പ്രസിഡന്റ് സിനു അരീക്കലിൽ നിന്നും അംഗത്വ അപേക്ഷ ഫോം ജനറൽ സെക്രട്ടറി പി. ജനാർദനൻ സ്വീകരിച്ചു.