ജീവിതശൈലി രോഗനിർണയ ക്യാമ്പും ബോധവത്കരണ ക്ലാസും നടത്തി
1578128
Wednesday, July 23, 2025 2:02 AM IST
കേളകം: കണ്ണൂർ റൂറൽ ജില്ലാ പോലീസും കേളകം പിഎച്ച്സിയും സംയുക്തമായി ജീവിതശൈലി രോഗനിർണയ ക്യാമ്പും ബോധവത്കരണ ക്ലാസും നടത്തി. വളയഞ്ചാൽ ഉന്നതിയിൽ നടത്തിയ ക്യാമ്പിന് പേരാവൂർ ഡിവൈഎസ്പി എം.പി. ആസാദ്, കേളകം മെഡിക്കൽ ഓഫിസർ ഡോ. ഷബിന നിഷാദ്, ഹെൽത്ത് ഇൻസ്പെകട്ർ ഗോപാലകൃഷ്ണൻ എന്നിവർ നേതൃത്വം നല്കി. കേളകം പോലീസ് ഹൗസ് ഓഫീസർ ഇതിഹാസ് താഹ, പ്രിൻസിപ്പൽ എസ്ഐ വർഗീസ് തോമസ്, എസ്ഐ ഗംഗാധരൻ തുടങ്ങിയവർ പങ്കെടുത്തു. 150 ഓളം ഉന്നതി നിവാസികൾ ക്യാമ്പിൽ പങ്കെടുത്തു. സൗജന്യ മരുന്നുകളും വിതരണം ചെയ്തു.