സാന്റാ മോണിക്ക ടൂർസ് ആൻഡ് ട്രാവൽസ് മിഡ്വേ ട്രാവൽ ഫിയസ്റ്റ കണ്ണൂരിൽ
1578129
Wednesday, July 23, 2025 2:02 AM IST
കണ്ണൂർ: സാന്റ മോണിക്ക ടൂർസ് ആൻഡ് ട്രാവൽസിന്റെ മിഡ് വേ ട്രാവൽ ഫിയസ്റ്റ-2025 ഈ മാസം 26ന് കണ്ണൂരിൽ നടക്കും. കണ്ണൂർ സൗത്ത് ബസാറിലെ ജി മാളിലെ സാന്റാ മോണിക്കയുടെ ഓഫീസിൽ രാവിലെ പത്തുമുതൽ വൈകുന്നേരം ഏഴു വരെയാണ് മിഡ് വേ ട്രാവൽ ഫിയസറ്റ് നടക്കുക. പ്രവേശനം സൗജന്യമാണ്.
മികച്ച ഓഫറുകളോടെ ഗ്രൂപ്പ് ടൂറുകളും കസ്റ്റമൈസ്ഡ് ടൂർ പാക്കേജുകളും ഉൾപ്പെടെ 200ലധികം ആഭ്യന്തര-അന്താരാഷ്ട്ര പാക്കേജുകൾ ഫിയസ്റ്റയിലൂടെ സ്വന്തമാക്കാം.പ്രീമിയം ടൂർ ഡെസ്റ്റിനേഷനുകളാ ലാറ്റിൻ അമേരിക്ക-അന്റാർട്ടിക്ക, പനാമ, മഡഗാസ്കർ പോലുള്ള നിരവധി പാക്കേജുകളും ട്രാവൽ ഫിയസ്റ്റയുടെ പ്രത്യേകതയാണ്. ഫിയസ്റ്റയിൽ പങ്കെടുത്ത് ടൂർ പാക്കേജുകൾ ബുക്ക് ചെയ്യുന്നവർക്ക് 3,000 രൂപ മുതൽ 50,000 രൂപ വരെയുള്ള കാഷ് ഡിസ്കൗണ്ടുകൾ, ഗിഫ്റ്റ് വൗച്ചറുകൾ, സൗജന്യ കേരള ടൂർ പാക്കേജ് തുടങ്ങിയ മികച്ച ഓഫറുകളും ഒരുക്കിയിട്ടുണ്ട്.
കൂടാതെ ഗ്രൂപ്പ് ടൂറുകൾക്കൊപ്പം, സൗകര്യപ്രദമായി യാത്രകൾ കസ്റ്റമൈസ് ചെയ്യാവുന്ന ടൂർ ഓപ്ഷനുകളും ലഭ്യമാണ്. പരിചയ സമ്പന്നരായ ടൂർ മാനേജർമാരുമായി നേരിട്ട് സംസാരിച്ച് യാത്രകൾ സംബന്ധിച്ച എല്ലാവിധ സംശയങ്ങളം പരിഹരിക്കാനുള്ള സൗകര്യവുമുണ്ടായിരിക്കും. ടൂർ ബുക്കിംഗിനൊപ്പം വീസ സേവനം, വിമാന ടിക്കറ്റുകൾ, കറൻസി എക്സ്ചേഞ്ച്, ട്രാവൽ ഇൻഷ്വറൻസ് തുടങ്ങി എല്ലാവിധ യാത്രാ സേവനങ്ങളും ഒരുക്കും. നേരിട്ട് പങ്കെടുക്കാൻ കഴിയാത്തവർക്ക് ഫോൺ വഴിയും ടൂർ പാക്കേജുകൾ ബുക്ക് ചെയ്യാൻ സൗകര്യമൊരുക്കിയിട്ടുണ്ടെന്ന് ഡയറക്ടർ ഐസക് ഫ്രാൻസിസ് അറിയിച്ചു. ഫോൺ: 7306702382, 9778428730. വെബ് സൈറ്റ്: www. san tam onica fly.com