വയോധികയെ വീടിനടുത്തുള്ള പറമ്പിൽ മരിച്ചനിലയിൽ കണ്ടെത്തി
1578283
Wednesday, July 23, 2025 10:04 PM IST
മട്ടന്നൂർ: കാണാതായ വയോധികയെ വീടിനടുത്തുള്ള പറമ്പിൽ മരിച്ചനിലയിൽ കണ്ടെത്തി. മരുതായി നാലാങ്കേരിയിലെ കെ.ടി. നബീസയാണ് (73) മരിച്ചത്.
ചൊവ്വാഴ്ച വൈകുന്നേരം നാലോടെ ഇവരെ കാണാതായതിനെത്തുടർന്ന് നാട്ടുകാരും ബന്ധുക്കളും തെരച്ചിൽ നടത്തിവരികയായിരുന്നു. ഇന്നലെ രാവിലെയോടെയാണു മൃതദേഹം കണ്ടെത്തിയത്.
പറമ്പിൽ ചക്ക പറിക്കാനായി പോയതായിരുന്നു. ഇതിനുള്ള തോട്ടി പിടിച്ചനിലയിലായിരുന്നു മൃതദേഹം. ഹൃദയാഘാതമാണ് മരണകാരണമെന്നാണു പോസ്റ്റുമോർട്ടം റിപ്പോർട്ട്. ചക്കരക്കൽ മൗവഞ്ചേരി കീരിയോട് സ്വദേശിയായ നബീസ രണ്ടുവർഷമായി നാലാങ്കേരിയിലാണു താമസം. ഭർത്താവ്: പരേതനായ ഇബ്രാഹിം. മക്കൾ: നൗഷാദ്, നസീമ, റിയാസ്, റസിയ.