മാഹി റെയിൽവേ സ്റ്റേഷനിലെ "കള്ളക്കുഴികൾ' സ്ലാബിട്ട് മൂടി
1578637
Friday, July 25, 2025 1:48 AM IST
മാഹി: മാഹി റെയിൽവേ സ്റ്റേഷനിലെ രണ്ടാം പ്ലാറ്റ്ഫോമിൽ തൂണുകൾ സ്ഥാപിക്കാനും മേൽക്കൂരയിൽ നിന്നുള്ള മഴവെള്ളം ഒഴുകിപോകാനുമായി എടുത്ത കുഴികൾ റെയിൽവേ അധികൃതർ ഒടുവിൽ താത്കാലികമായി സ്ലാബിട്ട് മൂടി. അതേസമയം ബലമില്ലാത്ത സ്ലാബുകളിട്ടാണ് കുഴികൾ മൂടിയതെന്നും ആക്ഷേപമുണ്ട്. പ്ലാറ്റ്ഫോമിൽ യാത്രക്കാരെ വീഴുത്തുന്ന തരത്തിലുള്ള അഞ്ചു കുഴികളെ കുറിച്ച് ദീപിക നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. വാർത്തവന്നതിനു പിന്നാലെയാണ് അധികൃതർ നടപടികൾ സ്വീകരിച്ചത്.
രണ്ടാം പ്ലാറ്റ്ഫോമിൽ നീളം കൂട്ടിയ ഭാഗത്താണ് തൂണുകൾക്കും മേൽക്കൂരയിലെ മഴവെള്ളം വാർന്നു പോകാനുമായി കുഴികൾ നിർമിച്ചിരുന്നത്. പ്ലാറ്റ്ഫോമം ടൈൽസ് പാകി മിനുക്കിയെങ്കിലും മേൽക്കൂര നിർമാണം നടന്നിട്ടില്ല. ഈ ഭാഗത്ത് ലൈറ്റുകളും സ്ഥാപിച്ചിട്ടില്ല. കുഴിയിൽ വീണ് നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.