ക്രെഡിറ്റ് യൂണിയൻ വാർഷിക സമ്മേളനം
1578859
Saturday, July 26, 2025 1:23 AM IST
പുലിക്കുരുമ്പ: പുലിക്കുരുമ്പ പാരിഷ് ഹാളിൽ നടന്ന സെന്റ് അഗസ്റ്റിൻസ് ക്രെഡിറ്റ് യൂണിയൻ വാർഷിക സമ്മേളനം തലശേരി സോഷ്യൽ സർവീസ് സൊസൈറ്റി (ടിഎസ്എസ്എസ്) അതിരൂപത പ്രസിഡന്റ് ജോഷി കുന്നത്ത് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് ഡയറക്ടർ ഫാ. തോമസ് പൈമ്പിള്ളിൽ അധ്യക്ഷത വഹിച്ചു.
ക്രെഡിറ്റ് യൂണിയൻ യൂണിറ്റ് പ്രസിഡന്റ് ജോസ് ആലിലക്കുഴിയിൽ, ചെമ്പേരി മേഖല ജോയിന്റ് സെക്രട്ടറി ജെസി കുളങ്ങരത്തൊട്ടിയിൽ, സെക്രട്ടറി ബേബി മല്ലൂർ, യൂണിറ്റ് ആനിമേറ്റർ സിസ്റ്റർ റോസ് ടോം എസ്എച്ച്, ജോളി കാരക്കാട്ട്, ബേബി കുന്നേൽ എന്നിവർ പ്രസംഗിച്ചു.
മുടങ്ങാതെ നിക്ഷേപം നടത്തിയവർക്കും പതിനായിരം രൂപ ഷെയർ പൂർത്തിയാക്കിയവർക്കും കൃത്യനിഷ്ഠയോടെ വായ്പകൾ തിരിച്ചടച്ചവർക്കും സമ്മാനങ്ങൾ വിതരണം ചെയ്തു. തുടർന്ന് വിവിധ കലാപരിപാടികളും, സ്നേഹവിരുന്നും നടന്നു.