പാടിയോട്ടുചാൽ ലയൺസ് ക്ലബിന് അവാർഡുകളുടെ തിളക്കം
1578341
Thursday, July 24, 2025 12:51 AM IST
ചെറുപുഴ: പാടിയോട്ടുചാൽ ലയൺസ് ക്ലബിന് അവാർഡുകളുടെ തിളക്കം. ജില്ലയിലെ മികച്ച ലയൺസ് ക്ലബുകൾക്കുള്ള അവാർഡുകൾ കണ്ണൂർ ലക്സോട്ടിക്ക ഇന്റർനാഷണൽ കൺവൻഷണൽ സെന്ററിൽ നടന്ന ചടങ്ങിൽ സമ്മാനിച്ചു. 13 അവാർഡുകൾ പാടിയോട്ടുചാൽ ലയൺസ് ക്ലബിന് ലഭിച്ചു.
പാടിയോട്ടുചാൽ ലയൺസ് ക്ലബ് പ്രസിഡന്റ് ജീവ് ജെയിംസും ക്ലബ് അംഗങ്ങളും ചേർന്ന് ഡിസ്ട്രിക്ട് ഗവർണർ കെ. രാമചന്ദ്രനിൽ നിന്ന് അവാർഡുകൾ ഏറ്റുവാങ്ങി. ബെസ്റ്റ് പ്രസിഡന്റ്, സെക്രട്ടറി, ട്രഷറർ, ഔട്ട്സ്റ്റാന്റിംഗ് പ്രസിഡന്റ്, ഏറ്റവും കൂടുതൽ സർവീസ് പ്രോജക്റ്റ് ചെയ്തതിനുള്ള അവാർഡ്, ഏറ്റവും മികച്ച സർവീസ് പ്രോജക്റ്റായി മെഡിക്കൽ ക്യാമ്പിനെ തെരഞ്ഞെടുത്തതിനുള്ള അവാർഡ്, ഏറ്റവും നല്ല പിആർ വർക്ക് നടത്തിയ അവാർഡ്, മികച്ച സോൺ ചെയർമാനുള്ള അവാർഡ്, മികച്ച റീജിയൻ ചെയർമാനുള്ള അവാർഡ്, ഡിസ്ട്രിക്ട് ചെയർപേഴ്സണുള്ള അവാർഡ് എന്നിങ്ങനെ വിവിധ അവാർഡുകൾ പാടിയോട്ടുചാൽ ലയൺസ് ക്ലബ് കരസ്ഥമാക്കി.
അവാർഡുദാന ചടങ്ങിൽ ക്ലബ് അംഗങ്ങളായ സാബു തോമസ്, കെ.പി. ജ്യോതിഷ്, പി.ജെ. സജിമോൻ, പദ്മനാഭൻ പലേരി, ശശി പലേരി, കെ. സീനു, ജോർജ് ജോസഫ്, വി.പി. നിതീഷ്, ഹൈമ ശശിധരൻ, അബൂബക്കർ സിദ്ദിഖ് എന്നിവർ പങ്കെടുത്തു.