ബൊലേറോ ഹോട്ടലിലേക്ക് ഇടിച്ചു കയറി മറിഞ്ഞു
1578635
Friday, July 25, 2025 1:48 AM IST
പഴയങ്ങാടി: പഴയങ്ങാടി അടുത്തിലയിൽ പഴയങ്ങാടി-പിലാത്തറ കെഎസ്ടിപി റോഡിൽ ബൊലേറോ നിയന്ത്രണം വിട്ട് ഹോട്ടലിലേക്ക് ഇടിച്ചു കയറി മറിഞ്ഞ് അപകടം. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നരയോടെകോട്ടയം തലയോലപ്പറമ്പ് സ്വദേശികൾ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്. റോഡ് മുറിച്ചു കടക്കുന്ന ഒരാളെ രക്ഷിക്കുന്നതിനിടയിലാണ് വാഹനം നിയന്ത്രണം വിട്ടത്. ഹോട്ടലിന് സമീപം നിർത്തിയിട്ട ബൈക്കുകളെ ഇടിച്ച ശേഷമാണ് ജീപ്പ് മറിയുകയായിരുന്നു. അപകടത്തിൽ ആർക്കും പരിക്കില്ല. മംഗളൂരു കസ്തൂർബാ മെഡിക്കൽ കോളജിൽ ഓപറേഷൻ തെറാപ്പി കോഴ്സിന് കുട്ടികളെ ചേർക്കാൻ പോകുകയായിരുന്നു ആറംഗ സംഘമാണ് അപകടത്തിൽപ്പെട്ടത്.