ഇറ്റലിയില്‍ ജോലി വാഗ്ദാനം: യുവതിക്ക് രണ്ടുലക്ഷം നഷ്ടമായി
1578629
Friday, July 25, 2025 1:48 AM IST
പെരിങ്ങോം: ഇറ്റലിയില്‍ ജോലി വാഗ്ദാനം ചെയ്ത് രണ്ടുലക്ഷം രൂപ വാങ്ങി വഞ്ചിച്ചെന്ന യുവതിയുടെ പരാതിയില്‍ പെരിങ്ങോം പോലീസ് കേസെടുത്തു. വെള്ളോറ കടവനാട്ടെ മുപ്പത്താറുകാരിയുടെ പരാതിയിലാണ് ആലത്തൂരിലെ നമാനാ കണ്‍സള്‍ട്ടന്‍സി സ്ഥാപന നടത്തിപ്പുകാരായ മനോജ്, സുരേഷ്, ഡേവി ജോസഫ്, ചിഞ്ചു കൃഷ്ണ എന്നിവര്‍ക്കെതിരെ കേസെടുത്തത്. കണ്‍സള്‍ട്ടന്‍സിയുടെ നടത്തിപ്പുകാരായ പ്രതികള്‍ യുവതിക്ക് ഇറ്റലിയില്‍ സ്റ്റാഫ് നഴ്സായി ജോലി ജോലി വാഗ്ദാനം ചെയ്ത് കബിളിപ്പിച്ചെന്നാണ് പരാതി.
കഴിഞ്ഞ മാര്‍ച്ച് മുതല്‍ പല തവണകളായി രണ്ടുലക്ഷം രൂപ യുപിഐ അക്കൗണ്ട് വഴി വാങ്ങിയിട്ട് ജോലി നല്‍കുകയോ വാങ്ങിയ പണം തിരിച്ച് നല്‍കുകയോ ചെയ്യാതെ വഞ്ചിക്കുകയായിരുന്നെന്ന പരാതിയിലാണ് പോലീസ് കേസെടുത്തത്.