സർവകക്ഷി അനുശോചന യോഗം ചേർന്നു
1578639
Friday, July 25, 2025 1:48 AM IST
ഇരിട്ടി: മുൻമുഖ്യമന്ത്രിയും സിപിഎം നേതാവുമായ വി.എസ്. അച്യുതാനന്ദന്റെ നിര്യാണത്തിൽ ഇരിട്ടിയിൽ സർവകക്ഷി അനുശോചന യോഗവും മൗന ജാഥയും നടത്തി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡിഡന്റ് ബിനോയ് കുര്യൻ അധ്യക്ഷത വഹിച്ചു. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎൽഎ, കെ. ശ്രീധരൻ, കെ.ടി. ജോസ്, കെ.എ. ഫിലിപ്പ്, ഇബ്രാഹിം മുണ്ടേരി, കെ. ശ്രീലത തുടങ്ങിയവർ അനുശോചിച്ചു.
ഉളിക്കലിൽ ചേർന്ന സർവകക്ഷി അനുശോചന യോഗത്തിൽ കെ. ജനാർദനൻ അധ്യക്ഷത വഹിച്ചു. മൗന ജാഥയും നടന്നു. ഉളിക്കൽ പഞ്ചായത്ത് പ്രസിഡന്റ് പി.സി. ഷാജി, കെ.എ. ദാസൻ തുടങ്ങി രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖർ പ്രസംഗിച്ചു.