വൈഎംസിഎ ഭാരവാഹികളുടെ സ്ഥാനാരോഹണവും കുടുംബ സംഗമവും
1578862
Saturday, July 26, 2025 1:23 AM IST
തളിപ്പറമ്പ്: തളിപ്പറമ്പ് വൈഎംസിഎ ഭാരവാഹികളുടെ സ്ഥാനാരോഹണവും കുടുംബസംഗമവും പുതിയ അംഗങ്ങളുടെ സ്വീകരണവും നടന്നു. ഫാ. മാത്യു ആശാരിപറമ്പിൽ ഉദ്ഘാടനം ചെയ്തു. ജോണി പേട്ടയിൽ അധ്യക്ഷത വഹിച്ചു.ഡോ. ജോസഫ് ബെനവൻ, ഫാ. തോമസ് മൂണ്ടമറ്റം എന്നിവർക്ക് കൺവീനർ മാത്യു മൂന്നുപീടിക ഫണ്ട് കൈമാറി കാരുണ്യപൂർവം സൗജന്യ ഡയാലിസിസ് പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു.
സബ് റീജിയൻ ചെയർമാൻ ബെന്നി ജോൺ, പള്ളിത്തറ, ഷാജി വലിയമൂർത്താങ്കൽ, കെ.എം. തോമസ്, പ്ലാസിഡ് സെബാസ്റ്റ്യൻ, ബാബു മണ്ണനാൽ, ജോസ് പള്ളിപ്പറമ്പിൽ, ലൂക്കോസ് പള്ളിത്തറ, മാത്യു വട്ടക്കുന്നേൽ എന്നിവർ പ്രസംഗിച്ചു.
നവീകരിച്ച തളിപ്പറമ്പ് വൈഎംസിഎ ഓഫീസ്, സ്റ്റേജ്, ഓഡിറ്റോറിയം എന്നിവയുടെ ആശീർവാദവും നടന്നു. ചടങ്ങിൽ ഡോ. പ്ലാസിഡ് സെബാസ്റ്റ്യൻ, ഡോ. ജോസഫ് ബെനവൻ എന്നിവരെയും ഉന്നതവിജയം നേടിയ വിദ്യാർഥികൾ, മറ്റു പ്രതിഭകളെയും ആദരിച്ചു. കലാപരിപാടികളും അരങ്ങേറി.