തളിപ്പറന്പിൽ വീണ്ടും തെരുവുനായ ശല്യം
1578631
Friday, July 25, 2025 1:48 AM IST
തളിപ്പറമ്പ്: നഗരത്തിൽ വീണ്ടും തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമാകുന്നു. നഗരസഭയിലെ വിവിധ വാർഡുകളിൽ നിന്ന് ഒരാഴ്ചയായി കൂട്ടത്തോടെ നായകൾ നഗരഹൃദയം ഭരിക്കുകയാണ്. തെരുവുനായകൾ ബസ്സ്റ്റാൻഡ്, മാർക്കറ്റ്, കോടതി, താലൂക്ക് ഓഫീസ് കോമ്പൗണ്ട് എന്നിവിടങ്ങളിൽ തെരുവുനായകളുടെ പടയെ ആണ് കാണാൻ കഴിയുന്നത്. ബസ്സ്റ്റാൻഡിൽ പലയിടത്തും ഇവയുടെ കടി ഭയന്ന് യാത്രക്കാർ ഭീതിയോടെയാണ് നടന്നുപോകുന്നത്.
മുന്പ് തളിപ്പറമ്പ് നഗരസഭയുടെ നേതൃത്വത്തിൽ അലഞ്ഞു തിരിയുന്ന കന്നുകാലികളെ പിടികൂടി ലേലത്തിൽ വില്പന നടത്തിയത് കാരണം പശുക്കളുടെ ശല്യം ഇപ്പോൾ ബാധിക്കാറെയില്ല. തൃച്ചംബരം പൂക്കോത്തുനട, കോർട്ട് റോഡ്, ലൂർദ് ആശുപത്രി പരിസരം എന്നിവിടങ്ങളിലും തെരുവുനായ കൂട്ടം തമ്പടിക്കുന്നുണ്ട്.
മുമ്പ് കന്നുകാലികൾ കാരണം അപകടമരണം വരെ നടന്നിട്ടുണ്ടെന്ന് വ്യാപാരികൾ പറയുന്നു. ഇനി ആർക്കെങ്കിലും തെരുവുനായയുടെ കടിയേറ്റാൽ മാത്രമേ നടപടി ഉണ്ടാകൂ എന്നാണ് ബസ് ജീവനക്കാർ പറയുന്നത്.