ദേശീയപാത കരാര്‍ കമ്പനി തൊഴിലാളി തൂങ്ങിമരിച്ച നിലയില്‍
1578624
Friday, July 25, 2025 1:26 AM IST
പെരിയാട്ടടുക്കം: ദേശീയപാത കരാര്‍ കമ്പനിയായ മേഘ കണ്‍സ്ട്രക്ഷന്‍ സൂപ്പര്‍വൈസറെ താമസസ്ഥലത്ത് തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി. ആന്ധ്രാപ്രദേശിലെ കൊണ വില്ലേജിലെ മഡക ഗോവര്‍ധന റാവുവിനെയാണ് (30) പെരിയാട്ടടുക്കത്തെ താമസസ്ഥലത്ത് തൂങ്ങി മരിച്ചനിലയില്‍ കണ്ടത്. ഒരു വര്‍ഷം മുമ്പാണ് ഇവിടെ ജോലിക്കെത്തിയത്. ലോഡിംഗ് വിഭാഗം സൂപ്പര്‍വൈസറായിരുന്നു. ജോലിക്ക് എത്താത്തതിനെ തുടര്‍ന്ന് സഹപ്രവര്‍ത്തകര്‍ അന്വേഷിച്ചപ്പോഴാണ് മരിച്ചനിലയില്‍ കണ്ടത്.