എകെസിഎ സമ്മേളനം; സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം ചെയ്തു
1578333
Thursday, July 24, 2025 12:51 AM IST
കണ്ണൂർ: ഓഗസ്റ്റ് 12ന് കണ്ണൂരിൽ നടക്കുന്ന ഓൾ കേരള കാറ്ററേഴ്സ് അസോസിയേഷൻ (എകെസിഎ) ജില്ലാ സമ്മേളനത്തിന്റെ സംഘാടക സമിതി ഓഫീസ് ഗോപാൽ സ്ട്രീറ്റിലെ കെബിആർ കാറ്ററിംഗ് ആൻഡ് ഇവൻ മാനേജ്മെന്റ് ഓഫീസ് കെട്ടിടത്തിൽ പ്രവര്‍ത്തനം തുടങ്ങി.
വ്യാപാരി വ്യവസായി സമിതി ഒണ്ടേൻ റോഡ് യൂണിറ്റ് സെക്രട്ടറി വന്ദന രാജേഷ് ഉദ്ഘാടനം നിർവഹിച്ചു. എകെസിഎ ജില്ലാ പ്രസിഡന്റ് പി. ജോയ് അധ്യക്ഷത വഹിച്ചു. കണ്ണൂർ മേഖലാ പ്രസിഡന്റ് പ്രീനന്ദ് മാധവൻ, പി. ഉമ്മർ, എം. നാരായണൻ നമ്പൂതിരി തുടങ്ങിയവർ പ്രസംഗിച്ചു. നവനീതം ഓഡിറ്റോറിയത്തിലാണു സമ്മേളനം നടക്കുക.