പ്ലസ് ടു വിദ്യാര്‍ഥി ഹൃദയാഘാതം മൂലം മരിച്ചു
1578776
Friday, July 25, 2025 10:21 PM IST
പയ്യന്നൂര്‍: വെള്ളൂര്‍ ഹയര്‍ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാര്‍ഥി ഹൃദയാഘാതത്തുടർന്ന് മരിച്ചു. വെള്ളൂര്‍ ആലിങ്കീഴില്‍ താമസിക്കുന്ന തൃക്കരിപ്പൂര്‍ ഉദിനൂര്‍ സ്വദേശി ടി.പി. സുഹൈൽ-തയ്യില്‍ സുമയ്യ ദന്പതികളുടെ മകന് ഹാഷിര്‍ (18) ആണ് മരിച്ചത്.
സ്കൂളിലെ പൊതുദര്‍ശനത്തിനുശേഷം മൃതദേഹം സംസ്കരിച്ചു. ഇന്നലെ ഉച്ചയ്ക്ക് ഇന്റർവെൽ സമയത്ത് സ്കൂളില്‍നിന്നും വീടിനു സമീപത്തെ പള്ളിയിലേക്ക് പോകുന്നതിനിടയില്‍ വെള്ളൂര്‍ ആലിന്‍കീഴിലെത്തിയപ്പോള്‍ വിദ്യാര്‍ഥി കുഴഞ്ഞുവീഴുകയായിരുന്നു.
ഇതുകണ്ട ഓട്ടോ ഡ്രൈവര്‍മാര്‍ ഉടന്‍ ഹാഷിറിനെ കണ്ണൂര്‍ പരിയാരത്തെ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. സഹോദരങ്ങള്‍: സഫ, സന, സിയ, സഹല്‍.