വീരമലക്കുന്നില്‍ മണ്ണിടിച്ചില്‍; ഗതാഗത നിയന്ത്രണം തുടരുന്നു
1578626
Friday, July 25, 2025 1:48 AM IST
ചെറുവത്തൂര്‍: വീരമലക്കുന്നില്‍ ദേശീയപാതയിലേക്ക് മണ്ണിടിഞ്ഞതിനെ തുടര്‍ന്ന് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയത് തുടരുന്നു.
കാഞ്ഞങ്ങാട് ഭാഗത്തുനിന്ന് ചെറുവത്തൂര്‍ പയ്യന്നൂര്‍ ഭാഗത്തേക്ക് പോകുന്ന യാത്രവാഹനങ്ങള്‍ നീലേശ്വരം ദേശീയ പാതയില്‍ നിന്നും കോട്ടപ്പുറം -മടക്കര വഴി ചെറുവത്തൂര്‍ ദേശിയ പാതയിലെത്തി യാത്ര ചെയ്യേണ്ടതാണ്. പയ്യന്നൂര്‍ ഭാഗത്തുനിന്നും നീലേശ്വരം - കാഞ്ഞങ്ങാട് ഭാഗത്തേക്ക് വരുന്ന യാത്ര വാഹനങ്ങള്‍ കോത്തായിമുക്ക് - കാങ്കോല്‍ -ചീമേനി- കയ്യൂര്‍ -ചായ്യോത്ത് വഴി നീലേശ്വരം ദേശീയ പാതയില്‍ എത്തണം.
ഇതുകൂടാതെ കരിവെള്ളൂര്‍ - പാലക്കുന്ന് വെളളച്ചാല്‍ - ചെമ്പ്രകാനം -കയ്യൂര്‍ -ചായ്യോത്ത് വഴിയും നീലേശ്വരത്ത് എത്തിച്ചേരണം. ദേശീയപാത അതോറിറ്റിയുടെ സുരക്ഷാ റിപ്പോര്‍ട്ട് ലഭിക്കുന്നതുവരെ ഗതാഗത നിയന്ത്രണം തുടരുന്നതാണ്.
ദേശീയപാത 66 മണ്ണിടിച്ചില്‍ ഉണ്ടായ ചെറുവത്തൂര്‍ വീരമലകുന്ന് റൂട്ടിലൂടെ ഹെവി വാഹനങ്ങളും ലോറികളും മാത്രം മേല്‍നോട്ടത്തില്‍ ബസ് അടക്കമുള്ള യാത്ര വാഹനങ്ങള്‍ക്ക് വീരമലക്കുന്ന് റട്ടിലൂടെ കടന്നുപോകാന്‍ അനുമതി നല്‍കിയിട്ടില്ലെന്ന് കളക്ടര്‍ അറിയിച്ചു.