മീറ്റർ ബോക്സിനുള്ളിൽ കരിമൂർഖൻ
1578872
Saturday, July 26, 2025 1:24 AM IST
ചക്കരക്കൽ: വീട്ടിലെ വൈദ്യുത മീറ്റർ ബോക്സിനുള്ളിൽ കരിമുർഖനെ കണ്ടെത്തി. മീറ്റർ റീഡിംഗിനെത്തി കെഎസ്ഇബി ജീവനക്കാർ തലനാരിഴയ്ക്ക് പാന്പിന്റെ കടിയേൽക്കാതെ രക്ഷപ്പെട്ടു.
പാനേരിച്ചാലിലെ ആയിഷയുടെ വീട്ടിൽ വ്യാഴാഴ്ച രാവിലെ മീറ്റർ റീഡിംഗ് എടുക്കാനെത്തിയ നിജിൻ ബോക്സ് തുറന്നപ്പോൾ എന്തോ ഇളകുന്നതു പോലെ തോന്നി. പാന്പാണെന്ന് മനസിലായതോടെ റീഡിംഗ് നടത്താതെ ബോക്സ് അടച്ച് മടങ്ങി.
തുടർന്ന് മാർക്ക് വോളന്റിയറും സ്നേക്ക് റസ്ക്യുവറുമായ സന്ദീപ് കണയന്നൂർ എത്തി പിടികൂടുകയായിരുന്നു. പാന്പിനെ പിന്നീട് കാട്ടിലേക്ക് തുറന്നു വിട്ടു.