ഒറ്റയാൾ സമരവുമായി ബാലൻ കളക്ടറേറ്റിലേക്ക്
1578865
Saturday, July 26, 2025 1:23 AM IST
ഇരിട്ടി: കരിക്കോട്ടക്കരി മേഖലയിലെ തെരുവുനായ ശല്യത്തിനെതിരേ ഒറ്റയാൾ സമരവുമായി പ്രദേശവാസിയായ ബാലൻ കളക്ടറേറ്റിലേക്ക്. ഇരുചക്രവാഹനത്തിൽ കളക്ടറേറ്റിലെത്തി കളക്ടർ അരുൺ കെ. വിജയന് പരാതി നല്കും.
സമരത്തിന് കരിക്കോട്ടക്കരി ടൗണിൽ നൽകിയ സ്വീകരണം പഞ്ചായത്ത് അംഗം ജോസഫ് വട്ടുകുളം ഉദ്ഘാടനം ചെയ്തു. ജോർജ് വടക്കുംകര. എൻ.പി. ജോസഫ് , വി.എം.തോമസ്, എൻ.പി. തോമസ്, സിനോജ് കളരുപാറ, ബേബി ചിറ്റേത്ത്, കുഞ്ഞൂഞ്ഞ് മനക്കപ്പറമ്പിൽ, ടോമി വെട്ടിത്താനം എന്നിവർ പ്രസംഗിച്ചു.