പച്ചിലത്തോരനൊരുക്കി ചാമക്കാൽ എൽപി സ്കൂൾ
1578860
Saturday, July 26, 2025 1:23 AM IST
പയ്യാവൂർ: കർക്കടക മാസത്തെ ഭക്ഷണ ശീലങ്ങൾ പുതുതലമുറ വിദ്യാർഥികളെ പരിചയപ്പെടുത്തു ന്നതിന്റെ ഭാഗമായി പയ്യാവൂർ ചാമക്കാൽ ഗവ. എൽപി സ്കൂളിൽ പച്ചിലത്തോരൻ തയാറാക്കി. പയർ, തഴുതാമ, താള്, തകര, മത്തൻ, കുമ്പളം, കോവൽ, ചേന, ചീര, തൂവ തുടങ്ങിയ പച്ചക്കറിച്ചെടികളുടെ ഇലകളാണ് അധ്യാപകരും വിദ്യാർഥികളും ചേർന്ന് പ്രാദേശികമായി ശേഖരിച്ചത്.
അടുത്തയാഴ്ച ഔഷധക്കഞ്ഞി, ചാമക്കഞ്ഞി, മുത്താറിക്കുറുക്ക് എന്നിവയും ഒരുക്കുന്നുണ്ട്. പഴയകാല കാർഷിക സ്മരണകൾ പുതിയ തലമുറയിലെ വിദ്യാർഥികളെ പരിചയപ്പെടുത്തുന്ന വിവിധ പരിപാടികളാണ് സ്കൂളിൽ നടപ്പാക്കുന്നത്.
സ്കൂൾ മുഖ്യാധ്യാപകൻ ഇ.പി. ജയപ്രകാശ്, എസ്എംസി ചെയർമാൻ കെ.ജി. ഷിബു, എംപിടിഎ പ്രസിഡന്റ് സൗമ്യ ദിനേശ്, സ്കൂൾ ലീഡർ എഡ്വിൻ റജീഷ് എന്നിവർ നേതൃത്വം നൽകി.