‘പൈതൃകം’ കുടിയേറ്റ ചരിത്രസെമിനാർ രണ്ടിന് പയ്യാവൂരിൽ
1578856
Saturday, July 26, 2025 1:23 AM IST
പയ്യാവൂർ: കേരള സംസ്ഥാന പുരാവസ്തു വകുപ്പ് ചെന്പന്തൊട്ടിയിൽ അനുവദിച്ച ബിഷപ് വള്ളോപ്പിള്ളി സ്മാരക കുടിയേറ്റ മ്യൂസിയത്തിന്റ ഉദ്ഘാടനത്തോടനുബന്ധിച്ച് മലയാളത്തിലെ പ്രഥമ ദിനപത്രമായ ദീപികയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന "പൈതൃകം' കുടിയേറ്റ ചരിത്ര സെമിനാർ ഓഗസ്റ്റ് രണ്ടിന് പയ്യാവൂരിൽ നടക്കും. രാവിലെ 9.30 ന് കോട്ടയം അതിരൂപത സഹായ മെത്രാൻ മാർ ജോസഫ് പണ്ടാരശേരിൽ സെമിനാർ ഉദ്ഘാടനം ചെയ്യും. സജീവ് ജോസഫ് എംഎൽഎ അധ്യക്ഷത വഹിക്കും.
പയ്യാവൂർ ടൗൺ സെന്റ് ആൻസ് പാരിഷ് ഹാളിൽ രണ്ടു പാനലുകളിലായി നടക്കുന്ന സെമിനാറിൽ കേരള ലളിതകലാ അക്കാദമി ചെയർമാൻ എബി എൻ. ജോസഫ്, കാസർഗോഡ് സെൻട്രൽ യൂണിവേഴ്സിറ്റി പ്രഫ. ജോസഫ് കോയിപ്പള്ളി എന്നിവർ മോഡറേറ്റർമാരായിരിക്കും. കുടിയേറ്റവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിൽ വിദഗ്ധർ ക്ലാസുകൾ നയിക്കും.
മാർ സെബാസ്റ്റ്യൻ വള്ളോപ്പിള്ളി-മലബാറിന്റെ മോസസ്-റവ. ഡോ. ജോർജ് കുടിലിൽ (ചീഫ് എഡിറ്റർ, ദീപിക കോട്ടയം), കുടിയേറ്റവും മലബാറിന്റെ സാംസ്കാരിക പെരുമയും-കല്പ്പറ്റ നാരായണൻ (സാഹിത്യകാരൻ), മലബാറിലെ സംഘടിത കുടിയേറ്റങ്ങൾ-ഡോ. അഖിൽ തോമസ് (അസോസിയേറ്റ് പ്രഫ. സെന്റ് പയസ് ടെൻത് കോളജ്, രാജപുരം), മലയോര കർഷകരും പരിസ്ഥിതി കാഴ്ചപ്പാടുകളും-റവ. ഡോ. തോമസ് തെങ്ങുംപള്ളിൽ (വികാരി സെന്റ് ജോസഫ്സ് ഫൊറോന ചർച്ച്, വായാട്ടുപറന്പ്), കുടിയേറ്റവും മലബാറിലെ വിദ്യാഭ്യാസ മുന്നേറ്റവും (അസോസിയേറ്റ് പ്രഫസർ, ഡിപ്പാർട്ട്മെന്റ് ഓഫ് ഹിസ്റ്ററി, പഴശിരാജ കോളജ്, പുൽപ്പള്ളി, വയനാട്), കുടിയേറ്റ ജനതയുടെ സമകാലിക പ്രതീക്ഷകളും പ്രതിസന്ധികളും-ഡോ. പി.പി. സജിമോൻ (അസോസിയേറ്റ് ഡീൻ, സ്കൂൾ ഓഫ് ആർട്സ് ആൻഡ് ഹ്യൂമാനിറ്റീസ്, സെന്റ് അലോഷ്യസ് ഡീംഡ് ടുബി യൂണിവേഴ്സിറ്റി, മംഗളൂരു)
സെമിനാറിന്റെ വിജയത്തിനായി ജനകീയ സംഘാടക സമിതി രൂപീകരിച്ചു. പയ്യാവൂർ ടൗൺ സെന്റ് ആൻസ് പാരിഷ് ഹാളിൽ ചേർന്ന യോഗം സജീവ് ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. ചരിത്ര സെമിനാറിന്റെ വിജയത്തിനായി എല്ലാവരും ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്ന് സജീവ് ജോസഫ് എംഎൽഎ പറഞ്ഞു. കുടിയേറ്റ ജീവിതത്തിന്റെ പ്രതിസന്ധികളും അതിലൂടെ നാടിനു വന്ന നന്മയും വരച്ചുകാട്ടുന്നതാകും ചരിത്ര സെമിനാർ. ഫാ. സജി മെത്താനത്ത്, ഡോ. കെ.വി. ഫിലോമിന, സാജു സേവ്യർ, ഫാ. ജോബിൻ വലിയപറന്പിൽ, ഫാ. ബിപിൻ അഞ്ചന്പിൽ, ടി.എം. ജോഷി, ടി.പി. അഷ്റഫ്, കെ. നാരായണൻ, ജോർജ് തയ്യിൽ, തോമസ് വർഗീസ്, ഫാ. ജയ്സൺ വാഴകാട്ട്, ജോസ് കണിയാപറന്പിൽ, സജി കുര്യൻ, ബെന്നി ചേരിക്കാത്തടം എന്നിവർ പ്രസംഗിച്ചു.
സംഘാടക സമിതി: രക്ഷാധികാരികൾ- തലശേരി ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി, കോട്ടയം അതിരൂപത സഹായമെത്രാൻ മാർ ജോസഫ് പണ്ടാരശേരിൽ, കണ്ണൂർ രൂപത ബിഷപ് ഡോ. അലക്സ് വടക്കുംതല. സഹരക്ഷാധികാരികൾ: ഫാ. സജി മെത്താനത്ത്, ഫാ. നോബിൾ ഓണംകുളം, റവ.ഡോ. ഫിലിപ്പ് കവിയിൽ, ഡോ. കെ.വി. ഫിലോമിന, സാജു സേവ്യർ, മിനി ഷൈബി, പി.സി. ഷാജി, ദേവസ്യ മേച്ചേരിൽ, ഉണ്ണികൃഷ്ണൻ പയ്യാവൂർ. ചെയർമാൻ: സജീവ് ജോസഫ് എംഎൽഎ. വൈസ് ചെയർമാൻമാർ: ഫാ. ജോബിൻ വലിയപറന്പിൽ, ഫാ. ബിപിൻ അഞ്ചന്പിൽ, ജോസ് കണിയാപറന്പിൽ, ബിജു തളിയിൽ, വി.പി. മൂസ, പ്രഭാകരൻ നായർ, കെ. നാരായണൻ, പി.എം. ജയരാജ്. ജനറൽ കൺവീനർ: ജോർജ് തയ്യിൽ. ജോയിന്റ് കൺവീനർമാർ: ടി.എം. ജോഷി, റോയൽ സുരേഷ്, പ്രീത സുരേഷ്, വിൽസൺ ചാക്കോ, ഫിലിപ്പ് വെളിയത്ത്.
രജിസ്ട്രേഷൻ ആൻഡ് റിസപ്ഷൻ കമ്മിറ്റി: ചെയർമാൻ: ബെന്നി കുഴിവേലിൽ, കൺവീനർ: സിസ്റ്റർ ഷീന. അംഗങ്ങൾ: ഷീബ തെക്കേടത്ത്, മോൻസി എടപ്പാടി, ബെന്നി പുതിയാകുളം. പ്രോഗ്രാം കമ്മിറ്റി: ചെയർമാൻ: ജയ്സൺ അട്ടാറിമാക്കൽ. കൺവീനർ: ഇ.കെ. കുര്യൻ. അംഗം: വർഗീസ് പള്ളിച്ചിറ. സ്റ്റേജ് ആൻഡ് ഡക്കറേഷൻ: ചെയർമാൻ: ടി.പി. അഷ്റഫ്. കൺവീനർ: ജേക്കബ് പറപ്പള്ളിൽ. അംഗങ്ങൾ: സിസ്റ്റർ ജിൽസി, ജോണി ആനിമൂട്ടിൽ. പബ്ലിസിറ്റി: ചെയർമാൻ: തോമസ് വർഗീസ്. കൺവീനർ: ജയിംസ് തുരുത്തേൽ.
അംഗങ്ങൾ: ടെൻസൻ കണ്ടത്തിൻകര, സജി ഞരളക്കാട്ടുകുന്നേൽ, തോമസ് അയ്യങ്കാനാൽ. ഭക്ഷണകമ്മിറ്റി: ചെയർമാൻ-ജോസ് മണ്ഡപം. കൺവീനർ: ജോർജ് എളന്പാശേരിൽ. അംഗങ്ങൾ: ബിനു മണ്ഡപം, ബേബി മുല്ലക്കരി, സിബി ചെറുവള്ളിൽ, ജേക്കബ് കുളങ്ങായിൽ. കൾച്ചറൽ കമ്മിറ്റി: ചെയർമാൻ: കെ. ബിനോയി. കൺവീനർ: രജനി സുന്ദരൻ. അംഗം: റെജി തോമസ്. ഫിനാൻസ്: ചെയർമാൻ: സുരേഷ് ജോർജ്. കൺവീനർ: ഫാ. ജയ്സൺ വാഴകാട്ട്. അംഗങ്ങൾ: ബെന്നി ചേരിക്കാത്തടം, എം.സി. നാരായണൻ, സജി കാഞ്ഞിരംകാലായിൽ.