ഇരിട്ടിയുടെ സ്നേഹാദരം ഏറ്റുവാങ്ങി എൻ. കുഞ്ഞിമൂസ ഹാജി
1578867
Saturday, July 26, 2025 1:24 AM IST
ഇരിട്ടി: വ്യാപാരി നേതാവ്, സഹകാരി, പൊതുപ്രവർത്തകൻ എന്നീ നിലകളിൽ അരനൂറ്റാണ്ടി ലേറെയായി ഇരിട്ടിയിലെയും മലയോര മേഖലയിലേയും സജീവ സാന്നിധ്യമായ എൻ. കുഞ്ഞിമൂസ ഹാജിയെ ഇരിട്ടി സൗഹൃദ വേദിയുടെ നേതൃത്വത്തിൽ ആദരിച്ചു. ഇരിട്ടി ഫാൽക്കൺ പ്ലാസ ഓഡിറ്റോറിയത്തിൽ സണ്ണി ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. സുഹൃദവേദി ചെയർമാൻ സി. ബാബു അധ്യക്ഷത വഹിച്ചു.
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ജന. സെക്രട്ടറി ദേവസ്യ മേച്ചേരി മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയി കുര്യൻ, ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. വേലായുധൻ, ഇരിട്ടി നഗരസഭാ ചെയർപേഴ്സൺ കെ. ശ്രീലത, നഗരസഭാ കൗൺസിലർ വി.പി. അബ്ദുൾ റഷീദ്, സന്തോഷ് കോയിറ്റി, കെ. അബ്ദുള്ള, മനോഹരൻ കൈതപ്രം, റെജി തോമസ്, പി. പ്രഭാകരൻ, മാത്യു എം. കണ്ടത്തിൽ ഡോ. ജി. ശിവരാമകൃഷ്ണൻ, കെ.വി. സക്കീർ ഹുസൈൻ തുടങ്ങിയവർ പ്രസംഗിച്ചു.