കാറ്റിൽ വീടിന്റെ മേൽക്കൂര തകർന്നു
1578340
Thursday, July 24, 2025 12:51 AM IST
ചെറുപുഴ: കനത്ത കാറ്റിൽ കോലുവള്ളിയിൽ വീടിന്റെ മേൽക്കൂര തകർന്നു. കരിമ്പൻ വീട്ടിൽ ദാമോദരന്റെ വീടിന്റെ മേൽക്കൂരയാണ് ഇന്നലെ പുലർച്ചെ മൂന്നോടെയുണ്ടായ കാറ്റിൽ തകർന്നു വീണത്. കോൺക്രീറ്റ് ചെയ്ത ഭാഗം ഉൾപ്പെടെയാണു മേൽക്കൂരയിലുറപ്പിച്ചിരുന്ന അലുമിനിയം ഷീറ്റുകൾ കാറ്റെടുത്തത്. പഞ്ചായത്തംഗം ജോയിസി ഷാജി, വില്ലേജ് അധികൃതർ എന്നിവർ സ്ഥലം സന്ദർശിച്ചു.