ഉമ്മൻ ചാണ്ടിയുടെ പിൻഗാമി സ്മാരകസ്ഥാപനങ്ങൾ: ചാണ്ടി ഉമ്മൻ എംഎൽഎ
1581302
Monday, August 4, 2025 11:24 PM IST
കുറവിലങ്ങാട്: ഉമ്മൻ ചാണ്ടിയുടെ പിൻഗാമി അദ്ദേഹത്തിന്റെ പേരിലുള്ള സ്ഥാപനങ്ങളാണെന്ന് ചാണ്ടി ഉമ്മൻ എംഎൽഎ. കുറവിലങ്ങാട് ഉമ്മൻ ചാണ്ടി പഠന ഗവേഷണകേന്ദ്രത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
വിദ്യാഭ്യാസ സഹായപദ്ധതിയുടെ ഉദ്ഘാടനം എംജി സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. സിറിയക് തോമസ് നിർവഹിച്ചു. നിർധന രോഗികൾക്കുള്ള ധനസാഹായം ചാണ്ടി ഉമ്മൻ എംഎൽഎ നവജീവൻ ട്രസ്റ്റിന് സമ്മാനിച്ചു. നവജീവൻ ട്രസ്റ്റി പി.യു. തോമസ് ഏറ്റുവാങ്ങി. എംജി സർവകലാശാലയിൽനിന്നു ബികോമിന് ഉന്നതവിജയം നേടിയ ഡോൺ ബിജുവിനെയും കോട്ടയം ജില്ലയിലെ മികച്ച അസിസ്റ്റന്റ് കൃഷി ഓഫീസറായ സാബു ജോർജ് ഒറ്റക്കണ്ടത്തിലിനെയും യോഗത്തിൽ ആദരിച്ചു.
യോഗത്തിൽ ബേബി തൊണ്ടാംകുഴി അധ്യക്ഷത വഹിച്ചു. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ജയിംസ് പുല്ലാപ്പള്ളി, ഗവേഷണകേന്ദ്രം പ്രസിഡന്റ് ജോസഫ് സെബാസ്റ്റ്യൻ തെന്നാട്ടിൽ, പഞ്ചായത്ത് പ്രസിഡന്റ് മിനി മത്തായി, ഷാജി പുതിയിടം, കെ.ഡി. പ്രകാശൻ, എം.ഡി. തോമസ്, എം.എം. ജോസഫ്, ജോസഫ് പുതിയിടം, കാളികാവ് ശശികുമാർ, വി.യു. ചെറിയാൻ, ജോഷി മാത്യു, സിസിലി സെബാസ്റ്റ്യൻ, ജോയിസ് അലക്സ്, സിബി ഓലിക്കൽ എന്നിവർ പ്രസംഗിച്ചു.