തലയോലപ്പറന്പ് സെന്റ് ജോർജ് പള്ളിയിലെ ഗ്രാന്‍ഡ് പേരന്റ്സ് ഡേ നവ്യാനുഭവമായി
1581423
Tuesday, August 5, 2025 6:40 AM IST
തലയോലപ്പറമ്പ്: തലയോലപ്പറമ്പ് സെന്റ് ജോർജ് പള്ളിയിൽ നടന്ന ഗ്രാന്‍ഡ് പേരന്റ്സ് ദിനാചരണം നവ്യാനുഭവമായി. 700 കൊച്ചുമക്കളും അഞ്ഞൂറോളം അപ്പച്ചന്മാ രും അമ്മച്ചിമാരുമാണ് ഗ്രാൻഡ് പേരന്റ്സ് ദിനാചരണത്തിൽ പങ്കെടുത്തത്.
വിശുദ്ധ അന്ന, വിശുദ്ധ ജോവാക്കിം എന്നിവരുടെ തിരുനാൾ ഗ്രാൻഡ് പേരന്റ്സ് ദിനമായി ആചരിക്കാനുള്ള ഫ്രാൻസിസ് മാർപാപ്പയുടെ ആഹ്വാനത്തെത്തുടർന്നായിരുന്നു ഗ്രാൻഡ് പേരന്റ്സ് ദിനാചരണം സംഘടിപ്പിച്ചത്.
കുട്ടികൾ ആശംസാ കാർഡുകൾ നൽകിയുംപ്രത്യേകം തയാറാക്കിയ മാല അണിയിച്ചുമാണ് അപ്പച്ചന്മാരെയും അമ്മച്ചിമാ രെയും പള്ളിയിലേക്ക് സ്വീകരിച്ചത്. സൺഡേ സ്കൂൾ വക സമ്മാനങ്ങളും നൽകി. വികാരി റവ.ഡോ. ബെന്നി ജോൺ മാരാംപറമ്പിൽ ദിനാച രണം ഉദ്ഘാടനം ചെയ്തു. സഹവികാരി ഫാ. ആൽജോ കളപ്പുരയ്ക്കൽ, ജോസ്റ്റിൻ ജോസ്, ജോബി കുമരന്തറ, പ്രഫ. ടോമി വലിയവീട്ടിൽ, കെ.സി. ചാക്കോ കാലായിൽ, ഏയ്ഞ്ചൽ മേരി, സിബി കദളിക്കാട്ട് എന്നിവർ പ്രസംഗിച്ചു. തോമസ് സ്കറിയ അമ്പലത്തിൽ, ആനി ജോർജ്പുളിമൂട്ടിൽ, ശില്പ സാജു കരീമഠം എന്നിവർ നേതൃത്വം നൽകി.