ചങ്ങനാശേരി സബ് ആർടി ഓഫീസില്‍ ജോയിന്റ് ആര്‍ടിഒയും എംവിഐയുമില്ല
1581428
Tuesday, August 5, 2025 6:40 AM IST
ചങ്ങനാശേരി: ചങ്ങനാശേരി മോട്ടോര്‍ വാഹനവകുപ്പ് ഓഫീസില്‍ ജോയിന്റ് ആര്‍ടിഒ പ്രമോഷനായി പോയിട്ട് ഒരുമാസം. ഒരു എംവിഐ സ്ഥലം മാറിയിട്ട് മൂന്നാഴ്ചയായിട്ടും പകരം ഉദ്യോഗസ്ഥരെ നിയമിക്കാന്‍ വൈകുന്നു. രണ്ട് എംവി ഐമാരുടെ തസ്തികയാണുള്ളത്. ഇതില്‍ ഒരാള്‍ മാത്രമാണുള്ളത്. ഇയാള്‍ക്കാണ് ജോയിന്റ് ആര്‍ടിഒയുടെ ചുമതല.
മൂന്ന് എഎംവിഐമാരില് ഒരാള്‍ ഇന്നലെ സ്ഥലം മാറിപ്പോയി. ഈ വിഭാഗത്തില്‍ രണ്ടുപേരില്‍ മാത്രമാണുള്ളത്. ജോയിന്റ് ആര്‍ടിഒ, എംവിഐ, എഎംവിഐ എന്നിവരുടെ അഭാവം ഓഫീസ് പ്രവര്‍ത്തനത്തെ ബാധിച്ചതായി വിവിധ ആവശ്യങ്ങള്‍ക്കെത്തുന്ന ഇടപാടുകാര്‍ ചൂണ്ടിക്കാട്ടി.