കന്യാസ്ത്രീമാർക്കെതിരേയുള്ള കേസ് റദ്ദ് ചെയ്യണം: വെരൂര്‍ ഇടവക
1581427
Tuesday, August 5, 2025 6:40 AM IST
വെരൂര്‍: ഛത്തീസ്ഗഡില്‍ അറസ്റ്റിലായി ജാമ്യത്തില്‍ വിട്ടയക്കപ്പെട്ട കന്യാസ്ത്രീമാർക്കെതിരേയുള്ള കേസ് റദ്ദ് ചെയ്യണമെന്ന് വെരൂര്‍ സെന്റ് ജോസഫ് ഇവകയില്‍ ചേര്‍ന്ന സമ്മേളനം ആവശ്യപ്പെട്ടു.
വികാരി ഫാ. ജോഷി പുത്തന്‍പുരക്കല്‍ ഉദ്ഘാടനം ചെയ്തു. അസി. വികാരി ഫാ. നിതിന്‍ അമ്പലത്തിങ്കല്‍, കൈക്കാരന്മാരായ സിബിച്ചന് തെക്കേക്കര, ബാബു കണിച്ചേരി, റോണി വലിയപറമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു.