അല്‍ഫോന്‍സാ തീര്‍ഥാടനം: പതിനായിരങ്ങള്‍ക്ക് നേര്‍ച്ചഭക്ഷണം വിതരണം ചെയ്ത് കുടമാളൂര്‍ പള്ളി
1581420
Tuesday, August 5, 2025 6:40 AM IST
കുടമാളൂര്‍: അല്‍ഫോന്‍സാ തീര്‍ഥാടനത്തിനെത്തിയ പതിനായിരങ്ങള്‍ക്ക് നേര്‍ച്ചഭക്ഷണം വിതരണം ചെയ്ത് കുടമാളൂര്‍ സെന്റ് മേരീസ് മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ തീര്‍ഥാടന ദേവാലയം.
ചങ്ങനാശേരി അതിരൂപത ചെറുപുഷ്പ മിഷന് ലീഗിന്റെ ആഭിമുഖ്യത്തില്‍ അതിരൂപതയിലെ വിവിധ ഇടവകകളില്‍നിന്നായി അല്‍ഫോന്‍സാ ജന്മഗൃഹത്തിലേക്കും കുടമാളൂര്‍ പള്ളിയിലേക്കും നടത്തപ്പെട്ട തീര്‍ഥാടനത്തില്‍ പതിനായിരങ്ങളാണ് പങ്കുചേര്‍ന്നത്. പങ്കെടുക്കാനെത്തിയവര്‍ക്കെല്ലാം കുടമാളൂര്‍ പള്ളിയില്‍ നേര്‍ച്ച ഭക്ഷണം തയാറാക്കിയിരുന്നു.
ആര്‍ച്ച്പ്രീസ്റ്റ് റവ. ഡോ. ജോയി ജോര്‍ജ് മംഗലത്തില്‍, അതിരൂപത ഡയറക്ടര്‍ റവ. ഡോ. വര്‍ഗീസ് പുത്തന്‍പുരയ്ക്കല്‍, സിഎംഎല്‍ കുടമാളൂര്‍ മേഖല ഡയറക്ടര്‍ ഫാ. ജസ്റ്റിന് വരവുകാലായില്‍ അല്‍ഫോന്‍സാ ഭവന് സുപ്പീരിയര്‍ സിസ്റ്റര്‍ എലൈസ് മേരി എഫ്സിസി, ഫാ. അലോഷ്യസ് വല്ലാത്തറ, ഫാ. സുനില്‍ ആന്റണി, ജനറല്‍ കണ്‍വീനര്‍ സെബാസ്റ്റ്യന്‍ ജോസഫ്, വിവിധ വിവിധ കമ്മിറ്റി കണ്‍വീനര്‍മാര്‍, കൈക്കാരന്മാരായ സോണി ജോസഫ്, പി. എം. മാത്യു, പ്ലാസിഡ് വര്‍ഗീസ്, എം. ടി. ആന്റണി, പാരിഷ് കൗണ്‍സില്‍ സെക്രട്ടറി ഫ്രാങ്ക്ളിന് ജോസഫ്, പിആര്‍ഒ ജോര്‍ജ് ജോസഫ്, വിവിധ തീര്‍ഥാടന കമ്മിറ്റി അംഗങ്ങള്‍, സിഎംഎല്‍ ഭാരവാഹികള്‍ എന്നിവര്‍ നേര്‍ച്ച ഭക്ഷണ വിതരണത്തിനും തീര്‍ഥാടകര്‍ക്കുള്ള സ്വീകരണത്തിനും നേതൃത്വം നല്കി.