പ്രീ-സ്കൂള്‍ ബ്ലോക്ക് ഉദ്ഘാടനം ചെയ്തു
1581417
Tuesday, August 5, 2025 6:40 AM IST
പാമ്പാടി: ക്രോസ് റോഡ്സ് സ്കൂളില്‍ പുതുതായി നിര്‍മിച്ച പ്രീ-സ്കൂള്‍ ബ്ലോക്ക് കിളിക്കൂട് നാടിനു സമര്‍പ്പിച്ചു. മന്ത്രി വി.എന്‍. വാസവന് ഉദ്ഘാടനം ചെയ്തു. സ്കൂളില്‍ ദീര്‍ഘകാലം സേവനം ചെയ്ത അധ്യാപകര്‍ക്കും അനധ്യാപകര്‍ക്കും യാത്രയയപ്പും നല്കി.
സ്കൂള്‍ അഡ്മിനിസ്ട്രേറ്റര്‍ കുഞ്ഞമ്മ ഗബ്രിയേല്‍, ഡയറക്ടര്‍ ലിസ് ഗബ്രിയേല്‍, പഞ്ചായത്ത് പ്രസിഡന്റുമാരായ അമ്പിളി മാത്യു, ഡാലി റോയ്, ബ്ലോക്ക് പഞ്ചായത്തംഗം ടി.എം. ജോര്‍ജ്, പഞ്ചായത്തംഗങ്ങളായ ടി.ജി. മോഹനന്, ഷേര്‍ലി തര്യന്, അസി. എഡ്യുക്കേഷനല്‍ ഓഫീസര്‍ കെ.എസ്. ബിജുമോന്, സ്കൂള്‍ രക്ഷാധികാരി ജോസ് പായിക്കാട്, പിടിഎ പ്രസിഡന്റ് ടി.ബി. സുഭാഷ്, പ്രിന്‍സിപ്പല്‍ എസ്. അഭിലാഷ്, വൈസ് പ്രിന്‍സിപ്പല്‍ ബി. ശ്രീകുമാരി എന്നിവര്‍ പ്രസംഗിച്ചു. മൂന്നു നിലകളിലായി 12 സ്മാര്‍ട്ട് ക്ലാസ് മുറികളോടുകൂടിയാണ് പുതിയ ബ്ലോക്ക് നിര്‍മിച്ചിരിക്കുന്നത്.