ബോണ്ടിംഗ് ഫാമിലീസ് പദ്ധതി: കുടുംബ ശക്തീകരണ സെമിനാര്‍
1581418
Tuesday, August 5, 2025 6:40 AM IST
കോട്ടയം: കോട്ടയം അതിരൂപത നടപ്പിലാക്കുന്ന ബോണ്ടിംഗ് ഫാമിലീസ് പദ്ധതിയുടെ ഭാഗമായി കുടുംബ ശക്തീകരണ സെമിനാര്‍ സംഘടിപ്പിച്ചു. തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച സെമിനാറിന്റെ ഉദ്ഘാടനം അതിരമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജോസഫ് അമ്പലക്കുളം നിര്‍വഹിച്ചു.
ഏറ്റുമാനൂര്‍ മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ലൗലി ജോര്‍ജ് അധ്യക്ഷത വഹിച്ചു. കെഎസ്എസ്എസ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, അസി. ഡയറക്ടര്‍ ഫാ. ജെഫിന് ഒഴുങ്ങാലില്‍, കോ-ഓര്‍ഡിനേറ്റര്‍മാരായ മേരി ഫിലിപ്പ്, ആനി തോമസ് എന്നിവര്‍ പ്രസംഗിച്ചു.